മനാമ: ദാറുൽ ഈമാൻ അക്ബർ ട്രാവൽസുമായി സഹകരിച്ചു നടത്തിയ ഉംറ യാത്രയിൽ പങ്കെടുത്തവർക്കുള്ള സ്വീകരണം ഇന്ന് ( 23/ 12 / 2022 വെള്ളിയാഴ്ച) വൈകിട്ട് ഏഴ് മണിക്ക് നടക്കും. വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ “ഉംറക്ക് ശേഷം” എന്ന വിഷയത്തിൽ ജമാൽ നദ്‌വി ക്‌ളാസ് എടുക്കും. ദാറുൽ ഈമാൻ സഹ രക്ഷാധികാരി എം.എം.സുബൈർ, ജനറൽ സെക്രട്ടറി എം.അബ്ബാസ്, യാത്രാ അമീർ പി.പി. ജാസിർ എന്നിവരും പങ്കെടുക്കും. അടുത്ത യാത്രാ സംഘം ഡിസംബർ 28നാണ് പുറപ്പെടുന്നത്. 10 ദിവസത്തെ യാത്രയിൽ ഇരു ഹറമുകളിലും ജുമുഅഃ നിർവഹിക്കാനുള്ള അവസരം, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുടെ സന്ദർശനം, പരിചയസമ്പന്നരായ അമീറുമാർ, ഉംറക്ക് മുമ്പും യാത്രക്കിടയിലും പഠനക്ളാസുകൾ എന്നിവ ഉണ്ടായിരിക്കുമെന്ന് ഉംറ സെൽ കൺവീനർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35573996 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്