മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍, ബഹ്‌റൈന്‍ ബ്ലഡ് ഡോണേഷന്‍ ഫോറ(ബിഡികെ)വുമായി ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പും ബഹ്‌റൈന്‍ ദേശീയ ദിനാഘോഷവും സംഘടിപ്പിച്ചു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ നടന്ന ക്യാമ്പ് നിരവധി പേര്‍ പ്രയോജനപ്പെടുത്തി.
ക്യാമ്പ് അംഗങ്ങള്‍ക്ക് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി എന്നിവയില്‍ കണ്‍സള്‍ട്ടേഷനും ഷുഗള്‍, കൊളസ്‌ട്രോള്‍, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി എന്നിവ അടങ്ങിയ സൗജന്യ രക്തപരിശോധനയും നല്‍കി. ഗൈനക്കോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ആയിഷ, ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. ഫാത്തിമ, സ്‌പെഷ്യലിസ്റ്റ് ഓര്‍ത്തോപീഡിക്‌സ് ഡോ. ടാറ്റാറാവു എന്നിവര്‍ പരിശോധനക്ക് നേതൃതം നല്‍കി.
ദേശീയ ദിനാഘോഷം മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ്, ബിഡികെ ബഹ്‌റൈന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ കെടി സലീം, സയ്യദ് അലി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ഡോക്ടര്‍മാരായ ഹരികൃഷ്ണന്‍, കുമാര സ്വാമി, മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹമ്മദ്, ബിഡികെ ബഹ്‌റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഗംഗന്‍ തൃരിക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
ബിഡികെ ജനറല്‍ സെക്രട്ടറി റോജി ജോണ്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുരേഷ് പുത്തന്‍വിളയില്‍, വൈസ് പ്രസിഡന്റ് സിജോ ജോസ്, ലേഡീസ് കണ്‍വീനര്‍ രേഷ്മ ഗിരീഷ്, രമ്യ ഗിരീഷ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് പിള്ള, അശ്വിന്‍, ഗിരീഷ്, വിനീത വിജയന്‍, നിതിന്‍, എബിന്‍, ഫാത്തിമ, സലീന എന്നിവര്‍ നേതൃത്വം നല്‍കി.