bahrainvartha-official-logo
Search
Close this search box.

കെ. കരുണാകരൻ ത്യാഗോജ്വലമായ ജീവിതം നയിച്ച നേതാവ്- രമേശ്‌ ചെന്നിത്തല

IMG-20221226-WA0229

മനാമ: കേരളത്തിലെ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് നേതൃത്വം നൽകി എഴുപത് വർഷകാലത്തോളം കോൺഗ്രസ്‌ പ്രസ്ഥാനത്തിന് വേണ്ടി നിരന്തരം പോരാട്ടം നടത്തിയ നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി നടത്തിയ കെ കരുണാകരൻ അനുസ്മരണ സമ്മേളനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

കണ്ണൂരിൽ നിന്ന് തൃശൂരിൽ ചിത്രരചന പഠിക്കാൻ എത്തിയ കരുണാകരൻ കോൺഗ്രസ്‌ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു പടിപടിയായി ഉയർന്ന നേതാവ് ആയിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിലൂടെ ജയിലിൽ ആയി. ആ കാലഘട്ടത്തിൽ ജയിലിൽ വച്ച് വരച്ച ചിത്രങ്ങൾ പ്രശസ്തമായവയാണ്. തൃശൂരിൽ മുനിസിപ്പൽ കൗൺസിലർ ആയ കരുണാകരൻ തിരു – കൊച്ചി പ്രജാമണ്ഡലം നേതാവും, എം എൽ എ യും ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം എം എൽ എ ആയ അദ്ദേഹം ഒൻപത് എം എൽ എ മാത്രം കോൺഗ്രസ്‌ പാർട്ടിക്ക് ഉണ്ടായിരുന്ന കാലഘട്ടത്തിൽ പാർലമെന്ററി പാർട്ടി നേതാവ് ആയ അദ്ദേഹം പിന്നീട് കോൺഗ്രസ്‌ പാർട്ടിയെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ആക്കുവാൻ വിട്ട് വീഴ്ച ഇല്ലാതെ പ്രവർത്തിച്ചു, ആഭ്യന്തര വകുപ്പ് മന്ത്രി, നാല് തവണ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ന്റെ പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് പോലെയുള്ള ഉത്തവാദിത്വങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മറ്റിഅംഗം, പാർലമെന്ററി ബോർഡ് അംഗം, ഇന്ത്യയുടെ വ്യവസായ മന്ത്രി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കമ്യുണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുമായി പോരാട്ടം നടത്തി ഒരു വിട്ടുവിഴ്ചക്കും തയാറാകാതെ വിവിധ കാലഘട്ടങ്ങളിൽ ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുവാൻ വേണ്ടി ത്വഗോജ്വലമായ പ്രവർത്തനം നടത്തിയ നേതാവ് ആയിരുന്നു കെ കരുണാകരൻ എന്നും രമേശ്‌ ചെന്നിത്തല അനുസ്മരിച്ചു.

കേരള ജനത ഏറ്റവും കൂടുതൽ വിശ്വസിച്ച നേതാവ് ആയിരുന്നു കെ. കരുണാകരൻ, ജനങ്ങളുടെ വികാരം മനസ്സിലാക്കി, ജനങ്ങളുടെ താല്പര്യത്തെ കണ്ടറിഞ്ഞു വിട്ടുവീഴ്ച്ചയില്ലാതെ നിലപാട് എടുത്ത നേതാവ് ആയിരുന്നു. വാഹന അപകടത്തെ തുടർന്ന് ആരോഗ്യം വീണ്ടെടുക്കാൻ നീന്തൽ കുളം നിർമിക്കണം എന്ന് ചികിത്സ നടത്തിയ ആളുകളുടെ നിർദേശം വന്നപ്പോൾ അതിനെതിരെ സമരം നടത്തിയ ആളുകൾ ആണ് ഇപ്പോൾ ആ നീന്തൽ കുളം ഉപയോഗിക്കുന്നത്. തുടർ ഭരണം ലഭിച്ചത് കൊണ്ട് കേരളത്തിലെ ജനങ്ങളെ വെല്ലുവിളിയ്ക്കുയാണ് കേരളത്തിലെ സി പി എം. ഇരുപത്തിയഞ്ചര ലക്ഷം രൂപ മുടക്കി ക്ലിഫ് ഹൌസിൽ ലിഫ്റ്റ് പിടിപ്പിക്കുകയാണ്. നാല്പത് ലക്ഷത്തിൽ കൂടുതൽ രൂപ മുടക്കി ഗോശാല പണിയുകയാണ്. സർവത്ര മേഖലയിലും അഴിമതി നടത്തുകയാണ് സർക്കാർ. ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌കെ സുരേന്ദ്രൻ ന് എതിരെയുള്ള കേസുകളെ പറ്റി ഇപ്പോൾ ഒന്നും കേൾക്കാൻ ഇല്ല. കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിനെതിരെ സമരം നടത്തുവാനോ, നരേന്ദ്ര മോദിയെയോ അമിത് ഷായെയോ വിമർശിക്കാൻ തയാറാകാത്തത് ഈ ഡി,സ്വർണ്ണ കടത്തുകേസ് അടക്കമുള്ളത് പരസ്പരം ധാരണയിൽ ആയത് കൊണ്ടാണ് എന്നും രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി മുഖ്യ പ്രഭാഷണം നടത്തി. കെ. കെ. രമ എം എൽ എ, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദമാം റീജണൽ കമ്മറ്റി പ്രസിഡന്റ്‌ ബിജു കല്ലുമല,ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ സെക്രട്ടറി ജവാദ് വക്കം എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!