മനാമ: “നവലോക നിർമിതിയിൽ സ്ത്രീകളുടെ പങ്ക്” എന്ന വിഷയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിന് വിപുലമായ വാഹന സൗകര്യം ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. ഡിസംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതലാണ് സമ്മേളനം. മുഹറഖിലുള്ള അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ബഹ്‌റൈനിന്റെ എല്ലാ ഭാഗത്തു നിന്നും വനിതകൾക്ക് സമ്മേളനത്തിന് എത്താനുള്ള വാഹന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. 38116807 ( മനാമ ), 33092096 (മുഹറഖ്), 33049521 (റിഫ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കുട്ടികളുടെ കലാ പരിപാടികളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.