മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ തകഴിയുടെ വിശ്വ വിഖ്യാത നോവാലയ ചെമ്മീൻ, അതിന്റെ നാടകാവിഷ്കാരം 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച വൈകീട്ട് 7.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനവും, സ്ക്രിപ്റ്റ് വിതരണ ചടങ്ങും ഡിസംബർ 25 ഞായറാഴ്ച സമാജം ബാബുരാജൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
1995 ൽ കേരളത്തിൽ തൂലികയുടെ ബാനറിൽ 2000 ത്തിൽ പരം വേദികളിൽ അവതരിപ്പിക്കപ്പെട്ട നാടകം “ചെമ്മീൻ” നാടകാവിഷ്കാരവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ബേബിക്കുട്ടൻ തൂലികയാണ്. തകഴിയുടെ കയ്യിൽ നിന്നും നോവൽ നേരിട്ട് കൈപറ്റി നാടകമാക്കി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു ആദ്യ അവതരണം നടന്നത്.
ബേബി കുട്ടൻ തൂലികയോടൊപ്പം സഹ സംവിധായകനായി മനോഹരൻ പാവറട്ടി, സംവിധാന സഹായിയായി സതീഷ് പൂലാപ്പറ്റ എന്നിവരും അണിയറയിലുണ്ട്. ബഹ്‌റൈനിലെ നാടക രംഗത്തെ പ്രശ്‌സ്തരും അതോടൊപ്പം പുതു മുഖങ്ങളും അടങ്ങുന്ന വലിയൊരു താര നിരയാണ് ഈ നാടകത്തിലൂടെ രംഗത്തെത്തുന്നത്.
മനോഹരൻ പാവറട്ടി, അനീഷ് നിർമ്മലൻ, സതീഷ് പൂലാപ്പറ്റ, അനീഷ് ഗൗരി, ശ്രീജിത്ത് ശ്രീകുമാർ, ജയ ഉണ്ണികൃഷ്ണൻ, വിജിന സന്തോഷ്, ജയ രവികുമാർ, ലിജി ലിയോ, ആൽബി സനൽ, ലളിത ധർമ്മരാജൻ, അഭിലാഷ്, ഷിബു ജോൺ, രാജേഷ് ഇല്ലത്ത്, നാഥൻ ആർ, അരുൺ കുമാർ പിള്ള,വിനോദ്, സൂര്യ ശ്രീകുമാർ, എന്നിവരാണ് കഥ പാത്രങ്ങളായി രംഗത്തെത്തുന്നത്.
പ്രശസ്തരായ സാങ്കേതിക വിദഗ്ദരാണ് ഈ നാടകത്തോടൊപ്പം സഹകരിക്കുന്നത്. നാടകത്തിന്റെ സെനിക്ക് ഡിസൈൻ ഡോക്ടർ സാംകുട്ടി പട്ടങ്കരി, ലൈറ്റ് ഡിസൈൻ വിഷ്ണു നാടക ഗ്രാമം, രംഗ സജ്ജീകരണം ബിജു എം സതീഷ്, ശ്രീജിൻ, സംഗീത നിയന്ത്രണം നിഷ ദിലീഷ്, ശബ്ദ നിയന്ത്രണം പ്രദീപ് ചൊന്നാമ്പി, ചമയം സജീവൻ കണ്ണപുരം, കോസ്ട്യൂമ് ശ്രീവിദ്യ വിനോദ്, നൃത്തം സാരഗി ശശി, പോസ്റ്റർ ഡിസൈൻ ഹരീഷ് മേനോൻ, റീഹാർസൽ കോർഡിനേറ്റർ നാഥൻ ആർ, സതീഷ് പുലാപ്പറ്റ, സാങ്കേതിക സഹായം അജിത് നായർ – കോൺവെക്സ് മീഡിയ, ഡ്രാമ കോർഡിനേഷൻ കൃഷ്ണകുമാർ പയ്യന്നൂർ, നാഥൻ ആർ, വിനോദ് അളിയത്ത്, എന്നിവരാണ്.
1995 ൽ ആദ്യ അവതരണത്തിൽ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതവും, ഗാനങ്ങളുമാണ് ഇവിടെയും ഉപയോഗിക്കുന്നത്.. ഗാനങ്ങൾ ഏഴാചേരി രാമചന്ദ്രൻ, സംഗീതം കുമരകം രാജപ്പൻ, ആലാപനം പട്ടണക്കാട് പുരുഷോത്തമൻ, ബിമൽ മുരളി, പ്രമിള എന്നിവരാണ്. നാടക അവതരണം സമാജം സ്കൂൾ ഓഫ് ഡ്രാമയാണ്.
സമാജം ബാബുരാജ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വര്ഗീസ് കാരക്കൽ, കലാ വിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫെറോക്, സ്കൂൾ ഓഫ് ഡ്രാമ കൺവീനർ കൃഷ്ണകുമാർ പയ്യന്നൂർ, സഹ സംവിധായകനും, മുഖ്യ നടനുമായ മനോഹരൻ പാവറട്ടി എന്നിവർ പങ്കെടുത്തു. സ്കൂൾ ഓഫ് ഡ്രാമ ജോയിന്റ് കൺവീനർ വിനോദ് അളിയത്ത് ചടങ്ങുകൾ നിയന്ത്രിച്ചു.