ഷാർജ: ലുലുവിന്റെ നൂറ്റി അറുപത്തെട്ടാമത് ഔട്ട്ലെറ്റ് ഷാർജ കിരീടാവകാശി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമിയുടെയും ലുലു ഗ്രൂപ്പ് ചെയർ മാൻ എം എ യുസുഫലിയുടെയും സാന്നിധ്യത്തിൽ ഇന്ന് രാവിലെ 10:45ന് ഷാർജാ അൽ നഹ്ദയിൽ അൽ റയ്യാൻ മാളിൽ ഉൽഘാടനം ചെയ്യപ്പെട്ടു. ഷാർജ ഡെപ്യൂട്ടി റൂളർ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ കാസിമി യും പ്രത്യേക അതിഥി ആയി പങ്കെടുത്തു. എം എ അഷ്‌റഫലി , സലിം എം എ , സെയ്‌ഫി രൂപവാല തുടങ്ങിയവരും നൂറുകണക്കിന് അതിഥികളും പങ്കെടുത്തു.