ഫ്രണ്ട്സ് ഓഫ് അടൂരിന്റെ വിഷു, ഈസ്റ്റർ, മെയ് ദിനാഘോഷങ്ങൾ മെയ് 1 ന് ബുദൈയ്യാ പ്ലാസാ ഗാർഡനിൽ

മനാമ: ബഹറിനിലെ അടൂർ നിവാസികളുടെ സൗഹ്യദയ കൂട്ടായ്മയായ “ഫ്രണ്ട്സ് ഓഫ് അടൂരിന്റെ” 2019 ലെ വിഷു, ഈസ്റ്റർ, മെയ് ദിനാഘോഷങ്ങൾ മെയ് മാസം ഒന്നാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ബുദൈയ്യാ പ്ലാസാ ഗാർഡനിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയിലേക്ക് ബഹറനിൽ അധിവസിക്കുന്ന അടൂർ നിയോജക മണ്ഡലത്തിലെ ഏവരേയും കുടുംബസമേതം സ്വാഗതം ചെയ്യുന്നു. ബഹറനിൽ ലേബർ ക്യാമ്പുകളിൽ താമസിയ്ക്കുന്ന 100 ഓളം തൊഴിലാളികൾക്ക് അന്നേ ദിവസം ഫുഡ് കിറ്റ് വിതരണം ചെയ്യുന്നതാണന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സന്തോഷ് തങ്കച്ചൻ (പ്രസിഡൻറ് – 39206064), അനു .കെ.വർഗീസ് (ജനറൽ സെക്രട്ടറി – 39873780).