മനാമ: ബഹ്‌റൈൻ പ്രതിഭ സംഘടപ്പിക്കുന്ന ചിത്രരചനാ മാമാങ്കം ആയ പാലറ്റ് 2019 ൽ പങ്കെടുക്കുവാൻ എത്തിയ പ്രമുഖ ചിത്രകാരി ശ്രീമതി കബിത മുഖോപാധ്യ ക്ക് ബഹ്‌റൈൻ പ്രതിഭയുടെയും വനിതാ വേദിയുടെയും ആഭിമുഖ്യത്തിൽ ഗംഭീര സ്വീകരണം നൽകി. ഇന്നുമുതൽ മുതൽ മൂന്ന് ദിവസം ആണ് ചിത്രരചനാ പരിശീലന ക്യാമ്പ് നടക്കുന്നത്. മെയ് മൂന്നിന് നടക്കുന്ന സമൂഹ ചിത്രരചനയിൽ നൂറോളം ചിത്രകാരന്മാർ പങ്കെടുക്കും. പ്രളയം അതിജീവനം എന്നതാണ് വിഷയം രണ്ടു ബാച്ചായി നടക്കുന്ന പരിശീലനത്തിൽ നൂറ്റി അമ്പതോളം കുട്ടികൾ പങ്കെടുക്കും. മെയ് മൂന്നിന് രാവിലെ ചിത്ര രചന മത്സരവും നടക്കും.