പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽ -സീനിയർ വിഭാഗം ആനന്ദ് നായർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വകുപ്പ് മേധാവി കാരലൈൻ സാൽദൻഹ സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധന്യത്തെ കുറിച്ച് അജയകൃഷ്ണൻ സംസാരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥികൾ കവിത ആലപിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ഒരു സംഘ ഗാനം അവതരിപ്പിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായ ജെഫ്രി ചോസെറിനെക്കുറിച്ച് ഇംഗ്ലീഷ് അധ്യാപിക ലീജി കുറുവച്ചൻ അവതരണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നന്ദിത ദിലീപ്, വില്യം ഷേക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിലെ ഒരു രംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വിഘ്‌നേശ്വരി നടരാജൻ എ.പി.ജെ അബ്ദുൾ കലാമിനെകുറിച്ച് സംസാരിച്ചു . വിവിധ ക്ലാസുകൾക്കായി പ്രദർശന ബോർഡ് മത്സരങ്ങൾ നടന്നു. പ്രദർശന ബോർഡ് മത്സരത്തിൽ IX M & IX B, X F & XJ, XI L & XI J, XII L & XII M എന്നീ ക്ലാസുകൾ യഥാക്രമം ഒന്നാം സ്ഥാനവും റണ്ണേഴ്സ് അപ് ട്രോഫിയും നേടി.
