സിജി ബഹ്റൈനും ഇന്ത്യൻ എക്സലൻസ് എഡ്യൂക്കേഷൻ സെന്ററും (IEEC) സംയുക്തമായി 8 മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി “പഠിക്കാം വളരാം ” വീട്ടുകാരോടൊപ്പം “EDU സ്റ്റെപ്-2019 “പരിശീലന പരിപാടി സംഘടിപ്പിച്ചു. നൗഷാദ് കുന്നത്തേടത്തു (സിജി ദമാം) പരിശീലന ക്ലാസിനു നേതൃത്വം നൽകി. 120ഓളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത പരുപാടിയിൽ വിദ്യാർത്ഥികളുടേയും രക്ഷാകർത്തക്കളുടേയും പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടി അദ്ദേഹം നൽകി.
ഇന്ത്യൻ എക്സലന്റ് എഡ്യൂക്കേഷൻ സെന്ററിൽ വിവിധ കോഴ്‌സുകളെ കുറിച്ച് സിജി രക്ഷാധികാരിയും IEEC ഡയറക്ടർ കൂടിയായ അഡ്വ.ജലീൽ വിശദീകരിച്ചു. സിജിയുടെ ബഹ്റൈനിലെ പ്രവർത്തനങ്ങളെക്കുറിച്ച് മുഹമ്മദ് ശരീഫ് വിശദീകരിച്ചു. CIGI ഇന്റെനാഷണൽ ചെയർ മാൻ റസാഖ് മൂഴിക്കൽ, കോ -ഓർഡിനേറ്റർ സിബിൻ സലിം ,വൈസ് ചെയർ ഷിബു പത്തനംതിട്ട, നിസാർ കൊല്ലം, യുസിഫ്, നൗഷാദ് അടൂർ, നൗഷാദ് അമനത്, ധനജീബ്, മൻസൂർ പി വി, അബ്ദുൽ സലാം, അമീൻ എന്നിവർ പരുപാടിക്കു നേതൃത്വം നൽകി..