ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ചു

ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബി കെ എസ് വനിതാ വേദി 2017-2018 ,2018-2019 കമ്മറ്റിയുടെ നേതൃത്വത്തിൻ ചെങ്ങന്നൂർ മുളകുഴ പെരിങ്ങാല അനിതക്ക് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റെ P V .രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ ചെങ്ങന്നൂർ M L A .ശ്രീ സജീചെറിയാൻ നിർവ്വഹിച്ചു. ഹാബിറ്റാറ്റ് ടെക്നോളജീ ഗ്രൂപ്പ് പദ്മശ്രീ ജീ ശങ്കർ സമാജം വനിത വേദി ട്രഷറർ ശ്രീന ശശിദരൻ, സമാജം വനിത വേദി കലാവിഭാഗം സെക്രട്ടറി ജോബി സാജൻ, സമാജം നോർക്ക ഹൈൽപ്പ് ഡെസ്ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, സമാജം മുൻ പ്രസിഡന്റ് മോഹൻ കുമാർ, സമാജം ഭവന പദ്ധതി ഇൻ ചാർജ് പ്രസാദ് ചന്ദ്രൻ, KR രാജപ്പൻ, സ്വാമി സായി പ്രീത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.