‘പ്രൗഢിയുടെ പുണ്യസൗധം’ നാട്ടിക പള്ളി പുനർനിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനായി ഒരുങ്ങുന്നു

nattika-mos

നാട്ടിക: ആഗോള വ്യവസായി എം.എ. യൂസഫലി മുൻകൈയെടുത്ത് പുനർ നിർമാണം നടത്തിയ അദ്ദേഹത്തിന്റെ നാട്ടിലെ മുഹയുദ്ദീന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം മെയ് രണ്ടിന് നിർവഹിക്കുന്നു. നാട്ടിക മുഹയുദ്ദീന്‍ ജുമാമസ്ജിദ് സാധാരണ ഒരു പള്ളിയായിരുന്നു. 700 കുടുംബങ്ങള്‍ പ്രാര്‍ഥനയ്ക്കു വരുന്ന ഇടം. പള്ളി പുതുക്കി പണിയാന്‍ മഹല്ല് കമ്മിറ്റി ആലോചിച്ചപ്പോൾ അവർ ആദ്യം കാര്യം അവതരിപ്പിച്ചത് യൂസഫലിയോടായിരുന്നു. പള്ളി സൗജന്യമായി പണിതു തരാമെന്ന അദ്ദേഹത്തിന്റെ മറുപടി മഹല്ല് കമ്മിറ്റിയെ ആഹ്ലാദത്തിലാക്കി.

പ്രശസ്തരായ മൂന്നു ആര്‍ക്കിടെക്ടുകളുടെ മാതൃകയിൽ നിന്ന് ഇഷ്ടമായത് തിരഞ്ഞെടുത്ത് പതിനാലായിരം സ്ക്വയര്‍ ഫീറ്റിൽ 1500 പേര്‍ക്ക് ഒരേസമയം നിസ്ക്കരിക്കാവുന്ന രീതിയിലാണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. പൂര്‍ണമായും പ്രകൃതി സൗഹൃദമായി നിർമ്മിച്ച പള്ളിയിൽ മഴവെള്ളം ഒഴുകിപോകാതെ വളപ്പില്‍തന്നെയുള്ള കുളത്തില്‍ വന്നു ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

താഴത്തെ നില പൂര്‍ണമായും ശിതീകരിച്ച് അറേബ്യന്‍ മാതൃകയിലാണ് നിര്‍മാണം.ഇറ്റലിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാര്‍ബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിയ്ക്കുള്ളിലെ ആകര്‍ഷണമാണ്. പത്തു കോടി രൂപയാണ് നിര്‍മാണ ചെലവ്. എല്ലാ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് എം.എ യൂസഫലി പള്ളിയുടെ താക്കോൽ കൈമാറിയത്. യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാന്‍ ഈ പള്ളി വളപ്പിലാണ്. പൂര്‍വികരുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തി പള്ളി നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് താനെന്ന് യൂസഫലി പറഞ്ഞു. പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. നാട്ടികയിലെയും പരിസര പ്രദേശങ്ങളിലെയും വൻ ജനാവലി പള്ളി കാണാന്‍ എത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!