ഇന്ത്യൻ സ്‌കൂൾ മെഗാ മെഡിക്കൽ ക്യാമ്പിൽ രക്ഷിതാക്കളുടെ വൻ തിരക്ക്

megamedical

മനാമ: ഇന്ത്യൻ സ്‌കൂളിൽ ആദ്യമായി മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി അന്താരാഷ്ട്ര തൊഴിൽ ദിനത്തിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. ഏകദേശം രണ്ടായിരത്തോളം രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളും ബുധനാഴ്ച രാവിലെ എട്ടു മണി മുതൽ ഒരു മണിവരെ നടന്ന മെഡിക്കൽ ക്യാംപിൽ പങ്കുകൊണ്ടു. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പ് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിൽ മാനസിക സമ്മർദ്ദങ്ങളും ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ചത്.

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സെക്രട്ടറി സജി ആൻറണി, അസിസ്റ്റന്റ് സെക്രട്ടറി പ്രേമലത എൻഎസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിനു മണ്ണിൽ വറുഗീസ് , രാജേഷ് നമ്പ്യാർ , മുഹമ്മദ് ഖുർഷിദ് ആലം, വി അജയകൃഷ്‌ണൻ , സജി ജോർജ്, ദീപക് ഗോപാലകൃഷ്ണൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ,സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്കൂൾ സ്ഥാപിതമായതിന് എഴുപതു വർഷം തികയുന്ന വേളയിൽ ഒരുവർഷം നീളുന്ന ആഘോഷപരിപാടികളുടെ മുന്നോടിയായാണ് ജനോപകാരപ്രദമായ ഈ പരിപാടി സംഘടിപ്പിച്ചത്. യുനെസ്കോയുടെ ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന ആശയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ ക്യാംപിൽ ബഹറിനിലെ പത്തോളം ആശുപത്രികളും ഒരു മെഡിക്കൽ ലാബും പങ്കെടുത്തു.

ബഹറിൻ മെഡിക്കൽ സെന്റർ, ബഹറിൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ, അൽ അമൽ ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, കിംസ് മെഡിക്കൽ സെന്റർ, ഇന്റർനാഷണൽ മെഡിക്കൽ സെന്റർ, ബഹറിൻ മെഡിക്കൽ ലബോറട്ടറി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാർ എത്തിയിരുന്നു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോ. ബാബു രാമചന്ദ്രൻ വിവിധ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. അടിയന്തിര ഘട്ടത്തിൽ കൃത്രിമ ശ്വാസോച്ച്വസം നല്കന്ന നടപടിക്രമത്തെ കുറിച്ച് ട്രീസ സജി അവതരണം നടത്തി.

ഡയറ്റീഷ്യൻ അബിഗയ്ൽ കരോലിൻ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ഒരു അവതരണം നടത്തി. മറ്റ് അവതരണങ്ങൾക്ക് ഡോ ലമീസ് (ദന്ത ശുചിത്വം), ഡോ. നതാഷ (ഗൈനക്കോളജി) എന്നിവർ നേതൃത്വം നൽകി. മാതാപിതാക്കൾക്കായി സുംബ വ്യായാമത്തിൽ സൌജന്യ പരിശീലനം നൽകി കാർഡിയോളജി, ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, ഡെർമറ്റോളജി, ഡെന്റസ്ട്രി, സ്ട്രസ്സ് മാനേജ്മെൻറ് എന്നിവയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ സൗജന്യമായി ഉപദേശം നൽകി. ബി.എം.ഐ, ഇസിജി, ഗ്ലൂക്കോസ്, കിഡ്നി, ലിപിഡ്സ് (കൊളസ്ട്രോൾ) എന്നിവയുടെ പരിശോധന ഉണ്ടായിരുന്നു. വിവിധ ആശുപത്രികൾ രക്ഷകർത്താക്കൾക്ക് പ്രത്യേക ചികിത്സാ പാക്കേജുകൾ ലഭ്യമാക്കി. ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്ക് പുറമെ ധാരാളം പ്രവാസികളും സൗജന്യ വൈദ്യ പരിശോധനകളുടെ സേവനം നേടി.

ഇന്ത്യൻ സ്‌കൂൾ മെഗാ മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും ചെയർമാൻ പ്രിൻസ് എസ് നടരാജൻ നന്ദി പറഞ്ഞു. മെഗാ മെഡിക്കൽ ക്യാമ്പ് മാതാപിതാക്കൾക്ക് അവരുടെ കുടുംബ ആരോഗ്യ നിലയെക്കുറിച്ച് അറിയുന്നതിനും പൊതു പരിശോധനയും അടിസ്ഥാന ചികിത്സയും ലഭ്യമാക്കുന്നതിനും ഉപകരിച്ചു. മെഡിക്കൽ ക്യാംപിലെ വർധിച്ച ജന പങ്കാളിത്തം പ്രവാസി സമൂഹത്തിൽ വൈദ്യസേവനത്തിന്റെ അടിയന്തിര ആവശ്യകതയെ കുറിച്ച് വ്യക്തമായ സൂചന നൽകുന്നതായിരുന്നു. ഇന്ത്യൻ സ്‌കൂൾ മെഡിക്കൽ ക്യാമ്പ് വൻ വിജയകരമാക്കുന്നതിനു പിന്തുണ നൽകിയ രക്ഷിതാക്കളെയും സാമൂഹ്യ പ്രവർത്തകരെയും മെഡിക്കൽ പ്രാക്ടീഷണർമാരെയും പ്രിൻസ് എസ് നടരാജൻ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!