bahrainvartha-official-logo
Search
Close this search box.

യുവ പണ്ഢിതന്‍ അബ്ദുള്ള സലീം വാഫി ‌ആദ്യമായി ബഹ്റൈനിലെത്തുന്നു

wafe

മനാമ: യുവപണ്ഢിതനും വാഗ്മിയുമായ ഉസ്താദ് അബ്ദുള്ള സലീം വാഫി ‌ആദ്യമായി ബഹ്റൈനിലെത്തുന്നു. ബഹ്റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി, മനാമയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അഹ് ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് വാഫി മെയ് 3ന് വെള്ളിയാഴ്ച ബഹ്റൈനിലെത്തുന്നത്.

കോഴിക്കോട് ജില്ലയിലെ അന്പലക്കണ്ടി സ്വദേശിയായ ഇദ്ദേഹം വാഫി ആലിയ ഡിഗ്രിയോടൊപ്പം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സിലും ബിരുദം നേടിയിട്ടുണ്ട്. മത പ്രഭാഷണ രംഗത്ത് ആയിരങ്ങളെ ആഘര്‍ഷിക്കുന്ന ഈ യുവ പണ്ഢിത പ്രതിഭ നിലവില്‍ വളാഞ്ചേരി മര്‍കസിലെ പി.ജി പ‌ഠിതാവുകൂടിയാണ്. വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും സമകാലിക സംഭവങ്ങളുമായി കോര്‍ത്തിണക്കി വിവരിക്കുന്ന വാഫിയുടെ പ്രഭാഷണങ്ങള്‍ യൂടൂബ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലും ഇതിനകം വൈറലാണ്.

മനാമയിലെ‍ സമസ്ത ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ആരംഭിക്കുന്ന പ്രഭാഷണം രാത്രി 11 മണിക്ക് സമൂഹ പ്രാര്‍ത്ഥനയോടെ സമാപിക്കും. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39881099, 33161984 ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!