ബഹ്‌റൈൻ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസോസിയേഷൻ മെയ് ഒന്നാം തിയ്യതി ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ചു അൽ ഹിലാൽ മെഡിക്കൽ സെൻറെർ & മസ്കത്തി ഫർമസി ആയി ചേർന്നു ആൽബയിലുള്ള പനോരമ ലേബർ ക്യാമ്പിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.
ക്യാമ്പിൽ 250 ൽ പരം ആളുകൾക്ക് പരിശോധനകളും, മരുന്നുകളും നൽകി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ഇടവക വികാരി റെവ.ഫാ.നെബു എബ്രഹാം അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി ബെന്നി റ്റി ജേക്കബ് , പനോരമ കോൺട്രാക്ടിങ് & എഞ്ചിനീയറിംഗ് മാനേജ്മന്റ് പ്രീതിനിധി മുഹമ്മദ് തൻവീർ ആലം, അൽ ഹിലാൽ മെഡിക്കൽ സെൻറെർ പ്രീതിനിധി തൗഹീദ്, മസ്കത്തി ഫർമസി സെയിൽസ് & മാർക്കറ്റിംഗ് മാനേജർ പാഷ എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലവർക്കും ഉച്ചഭഷണം നൽകി. പരിപാടി കൾക്കു യൂത്ത് അസോസിയേഷൻ സെക്രട്ടറി ജെൻസൺ മണ്ണൂർ, ജോയിന്റ് സെക്രട്ടറി പ്രവീൺ വർഗീസ് എന്നിവർ നേതൃത്വം നൽകി.