മുഹറഖ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ വിഷു ഈസ്റ്റർ പ്രോഗ്രാം ഈ വരുന്ന വെള്ളിയാഴ്ച 3- തീയതി മുഹറഖിൽ ഉള്ള സയ്യാനി മജ്ലിസിൽ വെച്ച് വിവിധ കലാ സംസ്കാരിക പരിപാടികളോടു കൂടി രാവിലെ 11:30 മുതൽ ആരംഭിക്കുന്നു. വിഭവസമൃദ്ധമായ സദ്യയും ബഹറനിലെ പ്രശസ്ഥരായ കലാകാരൻ മാർ അണിനിരക്കുന്ന തിരുവാതിര, ഗാനമേള, ശിങ്കാരിമേളം, ക്ലാസിക്കൾ & സിനിമാറ്റിക് ഡാൻസ് മൂപ്പൻസ് അവതരിപ്പിക്കുന്ന ഫ്യൂഷൺ മ്യൂസിക്, നർമ്മ ബഹറിൻ അവതരിപ്പിക്കുന്ന കോമഡി നൈറ്റ് കൂടാതെ എം എം എസ് ലെ കലാകാരൻമാരുടെയും കലാകാരികളുടെയും വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ബഹറനിൽ ആദ്യമായി എം എം എസ് ലെ കുട്ടികളിലൂടെ കൃഷ്ണനാട്ടം എന്ന കലാരൂപം പുനർജനിക്കുന്നു. ഈ മഹനീയ കലാ സാംസ്കാരിക പ്രോഗ്രാം വൻവിജയ മാക്കുന്നതിനും വർണ്ണ ശബളമാക്കുന്നതിന് എല്ലാവരെയും എം എം എസ്ന്റെ പേരിൽ ഹാർദ്ദവമായി സാദരം ക്ഷണിച്ചുകൊള്ളുന്നു.