ഹരിപ്പാട് നിവാസികളുടെ വിഷു ഈസ്റ്റർ ആഘോഷം മെയ് 3 വെള്ളിയാഴ്ച്ച. ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ ഹരിഗീതപുരം ബഹ്‌റൈൻ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും മെയ് മൂന്നാം തിയ്യതി വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ അദില്യ ബാൻസാങ് തായ് ഹാളിൽ നടത്തുന്നു. ഹരിപ്പാട് നിവാസികൾ ആയ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും തുടർന്ന് സദ്യയും ഉണ്ടായിരിക്കും.