.പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ മെയ് ദിനത്തിൽ സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലുമായ് സഹകരിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഖ്യാതിഥി തൊഴിൽ മന്ത്രാലയത്തിലെ ഒക്കുപ്പേഷണൽ ഹെഡ് എൻജിനീയർ ഹുസൈൻ അൽ ഹുസൈനി ഉദ്ഘാടനം നിർവഹിച്ചു. ഹിസ് റോയൽ ഹൈനസ് പ്രധാനമന്ത്രിയുടെ വൈദ്യ ഉപദേശകനായ ഡോക്ടർ പി.വി ചെറിയാൻ, സിനിമ നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ സജിത മഠത്തിൽ എന്നിവർ വിശിഷ്ട അതിഥികളുമായിരുന്നു.
അൽഹിലാൽ സി.ഇ.ഒ. ഡോക്ടർ ശരത്, റീജനൽ മാനേജർ ആസിഫ്, ആർ പവിത്രൻ, ബാബു ജി നായർ, പ്രജി വി, വനിതാവിഭാഗം പ്രസിഡൻറ് ബബിന സുനിൽ എന്നിവരും പങ്കെടുത്തു. സിനിമ നാടക പ്രവർത്തകൻ മുരളി മേനോൻ, കാസിം പടത്താകയിൽ, സെയ്തുമുഹമ്മദ് എന്നിവർ സന്ദർശിച്ചു. 450ലധികം ആളുകൾ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. സാജിത ബക്കർ, നിഷ പ്രജി, ധന്യ പ്രീജിത്ത്, മേഘദിലീപ്, ഷിംനവിൻസൻറ്, പ്രോജ ബാബു, ഫസ്ന അജാസ്,ഷംല ബഷീർ, രമ സന്തോഷ്, ദിലീപ്, വിൻസൻറ് തോമസ്, അഷ്റഫ് എൻ കെ, സതീഷ് കെഇ, സജിന ഷനൂപ്, എന്നിവർ നേതൃത്വം നൽകി. എ സി എ ബക്കർ സ്വാഗതവും ശിവകുമാർ കൊല്ലറോത്ത് നന്ദിയും പറഞ്ഞു.