മനാമ: ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ‘പ്രതീക്ഷ ബഹ്‌റൈൻ’, ബ്രോസ് & ബഡ്ഡീസുമായി’ സഹകരിച്ചു കൊണ്ട് , ബുസൈത്തീനിൽ വച്ച് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ സാറ്റി യുണൈറ്റഡ് ജേതാക്കളായി. ബഹ്‌റൈനിലെ പ്രശസ്തരായ പതിനാറ് ടീമുകൾ, നാല് ഗ്രൂപ്പുകളായി തിരിഞ്ഞു ഏറ്റുമുട്ടിയപ്പോൾ , ഫൈനൽ മത്സരസത്തിലേയ്ക്ക് അർഹത നേടിയ ബഹ്‌റൈൻ സ്ട്രൈക്കേഴ്സിനെ തോൽപ്പിച്ചുകൊണ്ടാണ് സാറ്റി യുണൈറ്റഡ് ‘ഹോപ്പ് ക്രിക്കറ്റ് ധമാക്ക 2019’ ട്രോഫി ഉയർത്തിയത്. റണ്ണേഴ്‌സ് അപ്പ് ടീമായ, ബഹ്‌റൈൻ സ്ട്രൈക്കേസിന്റെ ആന്റണി, മാൻ ഓഫ് ദി സീരീസ് പട്ടത്തിനർഹനായപ്പോൾ, സാറ്റി യുണൈറ്റഡിന്റെ സാജിത് ആണ് മാൻ ഓഫ് ദി ഫൈനൽ. ബെസ്ററ് ബാറ്റ്സ്മാൻ – ഖാലിദ് ( സാറ്റി യുണൈറ്റഡ്), ബെസ്ററ് ബൗളർ – സുരേഷ് ( ബഹ്‌റൈൻ ഫാൽക്കൺ)
ക്രിക്കറ്റ് ടൂർണമെന്റ് വൻ വിജയമാകാൻ സഹകരിച്ച എല്ലാവർക്കും, പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രതീക്ഷയുടെ ഭാരവാഹികൾ നന്ദി അറിയിച്ചു.