മനാമ: ദീർഘകാല ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി. കാഞ്ഞങ്ങാട് പടിഞ്ഞാറെ മഹല്ല് സ്വദേശി പഴയ വീട്ടിൽ ഇസ്മായിൽ (52) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ബൈപ്പാസ് സർജറിക്ക് വിധേയനായിരുന്നു. ആലിയിൽ കോൾഡ് സ്റ്റോർ നടത്തുന്ന ഇദ്ദേഹം 10 ദിവസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്.
30 വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം സമസ്ത ബഹ്‌റൈൻറെ സജീവ പ്രവർത്തകനുമായിരുന്നു. മയ്യത്ത് നിസ്കാരവും പ്രാർഥന സദസ്സും ശനിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്നു.