ബഹ്‌റൈൻ ചാന്ദ്രപരിശോധന സംഘം കൂടിക്കാഴ്ച നാളെ

മനാമ: ബഹ്‌റൈൻ ചാന്ദ്രപരിശോധന സംഘം നാളെ സുപ്രീം കൌൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് ഹെഡ് ക്വാർട്ടേഴ്സിൽ കൂടിക്കാഴ്ച നടത്തും. റമദാൻ ആഗമനത്തെക്കുറിച്ച് സാക്ഷ്യങ്ങൾ സ്വീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് ചന്ദ്രനെ കാണാനും അവരുടെ സാക്ഷ്യങ്ങൾ അറിയിക്കാനുമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

റമദാൻ മാസത്തിൽ പൊതുമേഖലാ തൊഴിലാളികളുടെ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ 2 മണിവരെയാണ്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ മിനിസ്ട്രികൾ, അധികാരികൾ, പൊതുമേഖലാ സ്ഥാപനം എന്നിവിടങ്ങളിലെ റമദാൻ പ്രവർത്തന സമയം സർക്കുലർ പുറപ്പെടുവിച്ചു.