ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ നടന്ന കാറപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു

മനാമ: ഇന്നലെ രാവിലെ ശൈഖ് ഈസ ബിൻ സൽമാൻ ഹൈവേയിൽ നടന്ന കാറപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. മുറ്റിച്ചൂർ സ്വദേശി ചെമ്പോല പുറത്ത് സുരേഷിന്റെ മകൻ ജഗത് റാം സുരേഷ്( അപ്പു -28) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം. യുവാവ് സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം. അടിയന്തിര ലൈനിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ ആദ്യം കാർ ഇടിക്കുകയും പിന്നീട് ഒരു സൗദി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ യുവാവ് കാറിൽ നിന്ന് പുറത്തേക്ക് വീണ് തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

ഫഹദ് കോസ്വേയിൽ നിന്ന് 1.30 ഓടെയാണ് അപകടമുണ്ടായത്. സുരേഷ് കൊക്കക്കോള ബോട്ടിലിംഗ് കമ്പനിയിൽ സെയിൽസ് ടീമിലാണ് ജോലി ചെയ്യുന്നത്.