മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും മെയ് ദിനാഘോഷവും വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് അൽമാസ് ഹാളിൽ സദ്യയോട് കൂടി ആയിരുന്നു ആഘോഷം. ആരവം നാടൻ പാട്ട് സംഘത്തിന്റെ നാടൻ പാട്ടുകൾ പരിപാടിക്ക് കൊഴുപ്പേകി. കൂടാതെ എം എം എസ് സർഗ്ഗവേദി, എം എം എസ് മഞ്ചാടി ബാലവേദി എന്നിവയുടെ കലാകാരന്മാർ അവതരിപ്പിച്ച പരിപാടികളും വനിതാ വിംഗ് ആഭിമുഖ്യത്തിൽ വിവിധ ഗെയിംസുകളും ഉണ്ടായിരുന്നു.
എം എം എസ് പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു. മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും എം എം എസ് രക്ഷാധികാരിയുമായ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. ഗൾഫ് മാദ്ധ്യമം ബ്യൂറോ ചീഫ് മുഹമ്മദ് ഷമീർ മുഖ്യാതിധി ആയിരുന്നു. എം എം എസ് ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക്, സയ്യിദ് റഹുമാൻ നദ്വി എന്നിവർ ആശംസകൾ അർപ്പിച്ചു. എം എം എസ് ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു.