ഒരു മാസത്തിലേറെ ആയി പവിഴ ദ്വീപിലെ കാൽപ്പന്തു പ്രേമികളെ ത്രസിപ്പിച്ച കേരള സൂപ്പർ ലീഗ് സീസൺ 4 ഇന്ന് കലാശപ്പോരാട്ടം. രാത്രി 8 മണിക്ക് മാതാ അഡ്വെർടൈസിങ് കമ്പനി സ്പോൺസർ ചെയ്യുന്ന അൽ അഹ്‌ലി സ്റ്റേഡിയത്തിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ സാദിക്ക് , റിഷാദ് , ഫജ്ർ എന്നീ സൂപ്പർ താരങ്ങൾ നയിക്കുന്ന എഫ് സി കേരള, നാലാം സ്ഥാനക്കാരായ ഇല്യാസ് ,അഫ്സൽ , ഫയാസ് എന്നിവരുടെ കെ എം സി സി യെ നേരിടും.
രണ്ടാം സെമിയിൽ ഷംസിർ , ഹർഷദ് ,അസ്‌ലം എന്നിവർ മുന്നിൽ നിന്ന് നയിക്കുന്ന യുവ കേരള, ഈ സീസണിലെ സൂപ്പർ ടീം ആയ നിയാസ് ,അഫ്സൽ ,ഫാരിസ് എന്നീ വമ്പൻ താരങ്ങളുടെ ഇന്ത്യൻ സോഷ്യൽ ഫോറവുമായി ഏറ്റുമുട്ടും.
10 മണിയോടെ നടക്കുന്ന ഫൈനലിന് മുന്നോടിയായി കാണികൾക്കായി നിരവധി മത്സരങ്ങളും, പ്രേവചന മത്സരവും ഒരുക്കിയിട്ടുണ്ട്. പ്ലയെർ ഓഫ് ദി ടൂർണമെന്റ്, ഗോൾഡൻ ബൂട്ട്, മിഡ്‌ഫീൽഡർ, പ്രോമിസിംഗ് പ്ലയെർ, ബെസ്ററ് ഡിഫൻഡർ, ഗോൾകീപ്പർ എന്നീ പുരസ്കാരങ്ങളും, വിജയികൾക്ക് മഹിന്ദ്ര സ്പോൺസർ ചെയ്യുന്ന KSL റോളിങ്ങ് ട്രോഫിയും ഇന്ന് നടക്കുന്ന അവാർഡ് സെറിമണിയിൽ സമ്മാനിക്കും.