മനാമ: ബഹ്റൈനിലെ പാലമേൽ ചുനക്കര നൂറനാട് താമരക്കുളം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടയ്മയായ നൂറനാട് പ്രവാസി ഫോറം ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. വിനോദ പരിപാടികളോട് ആരംഭിച്ച ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികളും ക്രിസ്തുമസ് കരോളും അരങ്ങേറി. തുടർന്ന് നടന്ന ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ ക്രിസ്തുമസ് – പുതുവത്സര ആശംസകൾ നേർന്നു.
പ്രഡിഡന്റ് മധു താനുവേലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പ്രസാദ് സ്വാഗതം പറഞ്ഞു . ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നംന്താനം, കെ എസ് സി എ പ്രസിഡന്റ് പ്രവീൺ നായർ, ശ്രീധർ തേറമ്പിൽ, സതീഷ് നായർ, അനിൽ യു കെ, ബിജു ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് രക്ഷാധികാരികളായ മുതിർന്ന അംഗങ്ങൾ കെ ആർ നായർ , മോഹൻകുമാർ നൂറനാട്, ജോർജ് ജേക്കബ് എന്നിവരും സംസാരിച്ചു. വൈസ് പ്രസിഡന്റ് ബിനോ ബാലകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് നടന്ന കലാപരിപാടികൾക്കു സുനിൽ കുറ്റിക്കാടൻ, സുജിത് കുറുപ്പ്, മനു എന്നിവർ നേതൃത്വവും നൽകി.