ഐ വൈ സി സി ബഹ്‌റൈൻ ദേശിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എൻ ഇ സി റെമിറ്റുമായി സഹകരിച്ച് മെയ് ഒന്നിന് ലോക തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു.വിവിധ രാജ്യക്കാരായ 150 ഓളം തൊഴിലാളികളുള്ള ഹിദ്ദിലെ ഒരു ലേബർ ക്യാമ്പിലായിരുന്നു ഈ വർഷത്തെ ഐ വൈ സി സിയുടെ മെയ്ദിനാഘോഷം. ഐ വൈ സി സി ദേശിയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
ബഹ്‌റൈൻ എൻ ഇ സി റെമിറ്റ് പ്രതിനിധികളായ പ്രജിൽ, ഇർഷാദ്, ഐ വൈ സി സി ദേശിയ ഭാരവാഹികളായ റിച്ചി കളത്തുരേത്ത്, ഷബീർ മുക്കൻ, ഷഫീഖ് കൊല്ലം എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ക്യാമ്പ് തൊഴിലാളികളോടുകൂടിയുള്ള ഉച്ച ഭക്ഷണത്തോടുകൂടിയാണ് ആഘോഷപരിപാടികൾ അവസാനിച്ചത്. ഐ വൈ സി സി ഏരിയാ കമ്മറ്റി ഭാരവാഹികളും, ദേശിയ കമ്മറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.