bahrainvartha-official-logo
Search
Close this search box.

ബഹ്റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു

New Project - 2023-01-04T135748.467

മനാമ: ബഹ്‌റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിലിൻ്റെ ഒന്നാംചരമ വാർഷിക ദിനാചരണം ഈ വരുന്ന വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കെ സി എ സെഗയ്യയിൽ വച്ച് നടത്തുന്നു. കൊറോണ ജീവൻ കവർന്ന അതുല്യ കലാകാരനെ ഓർമ്മിക്കാനും അനുസ്മരിക്കാനുമുള്ള ഈ ചടങ്ങിലേക്ക് എല്ലാ നാടകപ്രേമികളെയും, സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ മലയാളി ഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, സെക്രട്ടറി ദീപ ജയചന്ദ്രൻ എന്നിവർ അറിയിച്ചു.

ദിനേശിൻ്റെ അടുത്ത പരിചയക്കാരും സുഹൃത്തുക്കളും നാടക പ്രേമികളും സംബന്ധിക്കുന്ന ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇരുംവരും ചേർന്ന് അറിയിച്ചു. ബഹ്‌റൈൻ മലയാളി ഫോറം അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം നടത്തുന്ന ജി.സി.സി റേഡിയോ നാടക മത്സരത്തിനുള്ള സ് ക്രിപ്റ്റ് സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 15 , 2023 ലേക്ക് മാറ്റിയതായി നാടക മത്സര കോർഡിനേറ്റർ ജയേഷ് താന്നിക്കൽ വ്യക്തമാക്കി. ഒപ്പം നാടകം ലഭിക്കേണ്ട അവസാന തീയതി ജനുവരി 31 , 2023 ആണെന്നും എല്ലാ നാടക സുഹൃത്തുക്കളും മത്സരത്തിലേക്ക് കടന്ന് വരണമെന്നും മത്സരം വൻവിജയമാക്കി ദിനേശ് എന്ന കലാകാരനോടുള്ള ആദരം പ്രകടിപ്പിക്കാമെന്നും ബി. എം. എഫ് പ്രതിനിധികളായ രാജീവ് വെള്ളിക്കോത്ത്, ഗണേഷ് നമ്പൂതിരി എന്നിവർ ഐക്യകണ്ഠമായി അഭിപ്രായപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് 38424533 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!