bahrainvartha-official-logo
Search
Close this search box.

ഒ​രു​മ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ ദി​നേ​ശ് കു​റ്റി​യി​ൽ അ​നു​സ്മ​ര​ണം സംഘടിപ്പിച്ചു

New Project - 2023-01-04T120329.226

മ​നാ​മ: ബ​ഹ്റൈ​ൻ നാ​ട​ക​ലോ​ക​ത്തും നാ​ട്ടി​ലെ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും പ്ര​മു​ഖ​നാ​യി​രു​ന്ന ദി​നേ​ശ് കു​റ്റി​യി​ലി​ന്റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ ഒ​രു​മ പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തി. ജീ​വി​തം ക​ല​യ്​​ക്കും നാ​ട​ക​ത്തി​നു​മാ​യി ഉ​ഴി​ഞ്ഞു​വെ​ച്ച അ​ദ്ദേ​ഹ​ത്തി​ന് പു​തി​യ നി​ര​വ​ധി നാ​ട​ക പ്ര​വ​ർ​ത്ത​ക​രെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യും ക്യാ​മ്പു​ക​ളി​ലൂ​ടെ​യും സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി പ്ര​സി​ഡ​ന്റ് വി​നീ​ഷ് മ​ട​പ്പ​ള്ളി പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്തേ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ നാ​ട​ക​വ​ണ്ടി​യു​മാ​യി സ​ഞ്ച​രി​ക്കു​മ്പോ​ൾ കോ​വി​ഡ് പി​ടി​പെ​ട്ട അ​ദ്ദേ​ഹം ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. മ​ര​ണം വ​രെ നാ​ട​ക​ത്തെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് ജീ​വി​ച്ച ക​ലാ​കാ​ര​നാ​യി​രു​ന്നു ദി​നേ​ശ് കു​റ്റി​യി​ൽ എ​ന്ന് സെ​ക്ര​ട്ട​റി സ​വി​നേ​ഷ് അ​നു​സ്മ​രി​ച്ചു. യു.​കെ ബാ​ല​ൻ, പു​ഷ്പ​രാ​ജ്, സ​ജി​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ബീ​ഷ് ന​ന്ദി പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!