bahrainvartha-official-logo
Search
Close this search box.

ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം ദൈ​ർ​ഘ്യ​മു​ള്ള നാ​ല് നാ​ട​ക​ങ്ങ​ൾ; ബ​ഹ്റൈ​ൻ പ്ര​തി​ഭ​ നാ​ട​ക​മേ​ള ജ​നു​വ​രി 13ന് കേരളീയ സമാജത്തിൽ

New Project - 2023-01-07T135758.368

മനാമ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ട​ക​മേ​ള ജ​നു​വ​രി 13ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജു​ബി​ലി ഹാ​ളി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന നാ​ട​ക മേ​ള​യി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വീ​തം ദൈ​ർ​ഘ്യ​മു​ള്ള നാ​ല് നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. നാല് നാടകങ്ങളുടെയും രചന, സംവിധാനം ഡിസൈനിംഗ്, ലൈറ്റിംഗ്, മ്യൂസിക്, എന്നിവ നിർവ്വഹിക്കുന്നത് ഡോ: സാംകുട്ടി പട്ടംകരിയെന്ന ഇന്ത്യയിലെ അറിയപ്പെടുന്ന നാടക പ്രവർത്തകനാണ്.

1986 മുതലാണ് പ്രതിഭ അതിന്റെ നാടക സംരഭം ആരംഭിച്ചത്. പ്രവാസികളായ കലാ പ്രേമികളെ ഒത്തൊരുമിപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് പ്രതിഭ ഓരോ നാടക അവതരണത്തിലൂടെയും പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഒപ്പം സംഘടനാപരമായ കെട്ടുറുപ്പും പ്രതിഭ ഇതിലൂടെ നേടിയെടുക്കുകയാണ്. നാടകക്കാലം പ്രതിഭക്കുള്ളിൽ ഉത്സവ ആഘോഷം തന്നെയാണ്. പ്രതിഭ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ ഉപദേശാനുസരണം പ്രമേയം കൊണ്ടും, അവതരണം കൊണ്ടും വ്യത്യസ്തമായ ഈ നാല് നാടകങ്ങളും അവതരിപ്പിക്കുന്നത് പ്രതിഭയുടെ വിവിധ മേഖലകളാണ്.

മുഹറഖ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് ‘സുഗന്ധ’. വിശ്രുത മലയാള ചിത്രകാരൻ രാജാ രവിവർമ്മയുടെ കലാജീവിതം ആസ്പദമാക്കിയുള്ള ഈ നാടകം അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മോഡലായ സുഗന്ദയുടെ ജീവിതം അനാവരണം ചെയ്യുകയാണ്. കലയുടെയും, രതിയുടെയും, മോഹത്തിന്റെയും മോഹഭംഗങ്ങളുടെയും അതിതീവ്ര അനുഭവമായിരിക്കും മുഹറഖ് മേഖലയുടെ ‘സുഗന്ധ’ എന്ന നാടകം. മനാമ മേഖല അവതരിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സർ റിയലിസ്റ്റിക് കഥാപാത്രങ്ങളുടെ അരങ്ങേറ്റമാണ് “ഹലിയോഹലി ……ഹുലാലോ” കേശവൻ നായരും സാറാമ്മയും, സൈനബയും, കൃഷ്ണകുമാരിയും, മണ്ടൻ മുത്താപ്പയും, പൊൻ കുരിശ് തോമയും, ഒറ്റക്കണ്ണൻ പോക്കറും, എട്ടുകാലി മമ്മൂഞ്ഞും തുടങ്ങി ബഷീർ സൃഷ്ടിച്ച മുഴുവൻ കഥാപാത്രങ്ങളും അരങ്ങിൽ വരുമ്പോൾ ചിരിക്കാൻ മറന്ന് പോയ സമീപകാല നാടക വേദിക്ക് കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യത്തിലൂടെ അതിന് സാധിക്കുന്നതാണ് ‘ഹലിയോ ഹലി …… ഹുലാലോ’. സൽമാബാദ് മേഖല അവതരിപ്പിക്കുന്ന നാടകമാണ് “പ്രിയ ചെ”. ബോളീവിയൻ വിപ്ലവത്തിന്റെ അവസാന കാലത്തെ ചെഗുവേരയുടെ ജീവിതം അനാവരണം ചെയ്യുകയാണ് “പ്രിയ ചെ” എന്ന ഈ നാടകം.

റിഫ മേഖല അവതരിപ്പിക്കുന്ന നാടകമാണ് ‘അയന കാണ്ഡം’. മഹാഭാരത കഥയാണ് ഇതിന്റെ ഇതിവൃത്തം. പാണ്ഡവരുടെ യാത്രയിൽ ഒടുക്കത്തിലാവുകയും വീണു പോവുകയും ചെയ്യുന്ന ദ്രൗപദിക്കരികിലേക്ക് തന്റെ മാത്രം മോക്ഷം എന്ന കേവല മർത്യ സ്വാർത്ഥത വെടിഞ്ഞ് തിരികെ നടക്കുന്ന ഭീമസേനൻ … “ഭീമ നീ ” എന്ന ദ്രൗപദിയുടെ ഒച്ചയില്ലാത്ത നിലവിളി മാത്രം മതി പാണ്ഡവരിൽ തിരിച്ചറിയപ്പെടാതെ പോയ ഭീമനെ മനസ്സിലാക്കാൻ. ഇത് സാംകുട്ടി പട്ടം കരി തന്റെ ജീവിതം കൊണ്ട് കണ്ട മഹാഭാരതത്തിലെ ഭീമനാണ്.

പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ 11 വരെ ഓഡിറ്റോറിയത്തിൽ എത്തപ്പെടുന്നവർക്ക് സൗജന്യമായി ഉച്ച ഭക്ഷണം നൽകാനുള്ള ഏർപ്പാടുകൾ പ്രതിഭയുടെ നാടക സംഘാടക സമിതി നടപ്പിലാക്കുന്നുണ്ട്. രണ്ടായിരം കാണികളെയാണ് രാവിലെ 10 മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കുന്ന നാടകങ്ങൾ കാണാൻ എത്തിച്ചേരുമെന്ന് പ്രതിഭ പ്രതീക്ഷിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!