മനാമ: ഐവൈസിസി ബഹ്റൈൻ പ്രതിവർഷം നടത്തുന്ന യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഏരിയാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ഏരിയ ഫെസ്റ്റിന്റെയും യൂത്ത് ഫെസ്റ്റ് പ്രചാരണ പതാക പ്രയാണത്തിന്റെയും ആദ്യഘട്ട ഏരിയാ തല ഉദ്ഘാടനം ഐവൈസിസി ട്യൂബ്ളി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൽമാബാദിൽ സ്ഥിതി ചെയ്യുന്ന അൽ ഹിലാൽ ഹോസ്പിറ്റൽ കൺവെൻഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.
വിവിധ കലാപരിപാടികൾ അരങ്ങേറിയ പരിപാടിയിൽ ബഹ്റൈൻ പ്രവാസത്തിൽ നിന്നും വിട പറയുന്ന ഐവൈസിസി ബഹ്റൈൻ മുൻ ദേശീയ ട്രഷറർ ലിനു തോപ്പിൽ സാമിന് യാത്ര അയപ്പ് നൽകുകയുണ്ടായി. വിവിധ ഗൾഫ് രാജ്യങ്ങളിൽ ടൂറിസ്റ്റുകൾ ആയി പോകുന്ന ദമ്പതികൾക്ക് ഐവൈസിസി ബഹറൈൻ മുൻ പ്രസിഡണ്ട് വിൻസു കൂത്തപ്പള്ളി മൊമെന്റോ നൽകി ആദരിച്ചു. ഐവൈസിസി ഏരിയ ആക്ടിംഗ് പ്രസിഡണ്ട് നവിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടി ഐവൈസിസി ബഹ്റൈൻ വൈസ് പ്രസിഡണ്ട് രഞ്ജിത്ത് പി എം ഉദ്ഘാടനം ചെയ്തു.യൂത്ത് ഫെസ്റ്റ് പ്രചാരണ പതാക പ്രയാൺ ഭാഗമായി ദേശീയ സെക്രട്ടറി ബെൻസി ഗാനിയുഡ് ഏരിയ ഭാരവാഹികൾക്ക് പതാക കൈമാറി,
ഐവൈസിസി ദേശീയ പ്രസിഡണ്ട് ജിതിൻ പരിയാരം ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ തുടങ്ങിയവർ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും പരിപാടിക്ക് ആശംസകളും നേർന്നു സംസാരിച്ചു.
ഐവൈസിസി യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനറും മുൻ ദേശീയ പ്രസിഡണ്ടുമായ ബ്ലെസ്സൻ മാത്യു, മുൻ പ്രസിഡണ്ട് അനസ് റഹീം,ഐവൈസിസി മുൻ ഭാരവാഹികളായ ഫാസിൽ വട്ടോളി, ഷബീർ മുക്കൻ,ഷഫീക്ക് കൊല്ലം , സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിനുള്ള മൊമെന്റോ ഏരിയ ഭാരവാഹികൾ കൈമാറി,പ്രോഗ്രാം ജനറൽ കൺവീനർ സാദത്ത് കരിപ്പാക്കുളം പരിപാടിക്ക് സ്വാഗതവും, മുൻ ദേശീയ ആർട്സ് വിങ് കൺവീനർ ഷംസീർ വടകര പരിപാടിക്ക് നന്ദിയും പറഞ്ഞു.