മനാമ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഇസ്ലാമിക് എത്തിക്സ് ഇൻ പ്രഫഷനൽസ് ലൈഫ്’ എന്ന വിഷയത്തിൽ ‘ഫോക്കസ് 2.0’ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഹൂറ അൽ റയ്യാൻ സെന്ററിൽ നടന്ന പരിപാടിയിൽ വ്യത്യസ്ത തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു.
ബഹ്റൈനിലെ പ്രമുഖ പണ്ഡിതൻ സുൽത്താൻ ബിലാൽ ക്ലാസെടുത്തു. പ്രഫഷനലുകൾ തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും കാത്തുസൂക്ഷിക്കേണ്ട ധാർമികതെയക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശ്രോതാക്കൾ ചോദിച്ച ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകി. അൽ ഹിദായ ജനറൽ സെക്രട്ടറി രിസാലുദ്ദീൻ പുന്നോൽ അധ്യക്ഷത വഹിച്ചു. തുടർന്ന് സമീർ ഫാറൂഖിയും സംസാരിച്ചു. ഫോക്കസ് കോഓഡിനേറ്റർ സാദിഖ് ബിൻ യഹ്യ സ്വാഗതവും സുഹാദ് ബിൻ സുബൈർ നന്ദിയും പറഞ്ഞു.









