ഇന്ത്യൻ സ്കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു

New Project

മനാമ: ഇന്ത്യൻ സ്‌കൂൾ വിശ്വ ഹിന്ദി ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടന്ന ഈ വർഷത്തെ വിശ്വ ഹിന്ദി ദിവസ് വർണ്ണാഭമായ പരിപാടികളോടെ സ്‌കൂളിലെ ജഷൻമാൽ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്. മുഖ്യാതിഥി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ തന്റെ പ്രസംഗത്തിൽ ഇന്ത്യൻ സംസ്‌കാരത്തെ സമ്പന്നമാക്കുന്നതിൽ ഹിന്ദി ഭാഷയുടെ സംഭാവനകളെ എടുത്തുപറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വ ഹിന്ദി ദിവസ് സന്ദേശം അംബാസഡർ വായിച്ചു. വിശ്വ ഹിന്ദി ദിവസ് ഗംഭീരമായി ആഘോഷിക്കുന്നതിനായി സ്‌കൂൾ നടത്തിയ ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു. ഹിന്ദി ദിവസ് സമ്മാന ജേതാക്കളായ ശ്രേയ ഗോപകുമാറും രുദ്ര രൂപേഷ് അയ്യരും അവതരിപ്പിച്ച ദേശഭക്തി ഗാനവും ദോഹ പാരായണവും കാണികളെ ഏറെ ആകർഷിച്ചു. ബഹുഭാഷാ സമൂഹത്തിൽ ആശയ വിനിമയം എളുപ്പമാക്കാൻ ഈ ഭാഷയിലൂടെ ഏതൊരു വ്യക്തിക്കും സാധിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഖുർഷിദ് ആലം പറഞ്ഞു.

ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെയും സ്‌കൂൾ പ്രാർത്ഥനയോടെയും ആരംഭിച്ചു. വിദ്യാർത്ഥി ഷദാബ് ഖമർ വിശുദ്ധ ഖുർആൻ പാരായണം ചെയ്തു. ഹിന്ദി വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതം പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഹിന്ദി ദിനം. ആദ്യ ഘട്ടത്തിൽ ഡിസംബർ 13 ന് ഇന്റർ സ്കൂൾ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂളിനൊപ്പം ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നീ സിബിഎസ്ഇ സ്കൂളുകളും പങ്കെടുത്തു.

വിജയികളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ ബാബു പ്രഖ്യാപിച്ചു. ഹിന്ദി ദിവസ് സംഘാടക സമിതി അംഗങ്ങളായ മാലാ സിംഗ്, ഷബ്രീൻ സുൽത്താന, കഹ്‌കഷൻ ഖാൻ, മഹനാസ് ഖാൻ, ഷീമ ആറ്റുകണ്ടത്തിൽ, സയാലി അമോദ്‌കേൽക്കർ, ഗിരിജ എം.കെ, ജൂലി വിവേക്, ഗംഗാകുമാരി, ശ്രീകല സുരേഷ് എന്നിവരും ഹിന്ദി വകുപ്പിലെ മറ്റു അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു. സ്കൂൾ ഓർക്കസ്ട്ര ടീം അംഗങ്ങളായ രാമൻ കുമാർ, ജോളിന അന്ന ഡയസ്, ശ്രേയസ് കിരൺ ദുബെ, ശ്രീനിധി മാത്തൂർ, നേഹ കേശുഭായ് ഭോഗേസര, കൃഷ്ണരാജ് സിസോദിയ, മുഹമ്മദ് അദീബ്, അനീഷ് സന്തോഷ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിദ്യാർത്ഥിനി നേഹ കേശുഭായ് ഭോഗേസര നന്ദി പറഞ്ഞു.

ഇന്റർസ്‌കൂൾ മത്സര വിജയികൾ:

ഹിന്ദി കൈയക്ഷരം (നാല്,അഞ്ച് ക്ളാസുകൾ ): 1. ഹൃതിക് ശിവകുമാർ- ന്യൂ ഹൊറൈസൺ സ്കൂൾ, 2. ജിയ മരിയ ജിജോ- ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 3. ആഹാന ദേവൻ-ന്യൂ മില്ലേനിയം സ്കൂൾ , അശ്വിത് സുകേശ ഷെട്ടി- ന്യൂ ഇന്ത്യൻ സ്കൂൾ .

ഹിന്ദി കവിതാ പാരായണം (ആറാം ക്ലാസ്): 1. സോയ അഹമ്മദ്- ഏഷ്യൻ സ്കൂൾ,2. ദിവ്യാൻഷ് ഭുല്ലർ- ന്യൂ ഹൊറൈസൺ സ്കൂൾ 3. ശശാങ്കിത് രൂപേഷ് അയ്യർ- ഇന്ത്യൻ സ്കൂൾ ബഹ്റൈൻ.

ഹിന്ദി സോളോ സോങ് (ഏഴും എട്ടും ക്ളാസുകൾ ): 1.ശ്രേയ ഗോപകുമാർ- ഇന്ത്യൻ സ്കൂൾ ബഹ്റൈൻ, 2.യശ്വി വ്യാസ്- ന്യൂ ഇന്ത്യൻ സ്കൂൾ, 3. റുഹിൻ ദിനേഷ് ഗജ്ഭിയെ-അൽ നൂർ ഇന്റർനാഷണൽ സ്കൂൾ.

ഹിന്ദി ദോഹ പാരായണം (ഒമ്പതും പത്തും ക്ളാസുകൾ ): 1. രുദ്ര രൂപേഷ് അയ്യർ- ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ, 2. പാർഥി ജെയിൻ-ന്യൂ മില്ലേനിയം സ്കൂൾ, 3. വാസിഫ് ഇർഷാദ്- ഏഷ്യൻ സ്കൂൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!