മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിൽ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ് 4 ഭരതനാട്യത്തിൽ മാളവിക ബിജു ഒന്നാം സ്ഥാനവും ശ്രിയ ശ്രീ കരുൺ രണ്ടാം സ്ഥാനവും നന്ദിത ദീപ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ് 5 ഭരതനാട്യത്തിൽ ഐശ്വര്യ രഞ്ജിത്ത്, അക്ഷയ ബാലഗോപാൽ, അനിരുദ്ധ് സുരേഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഗ്രൂപ് 4 മോഹിനിയാട്ടത്തിൽ നക്ഷത്ര രാജ്, സേജ ലക്ഷ്മി സതീഷ്, ലിയാൻ മാത്യു എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.