മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിലെ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ്പ് 4-എ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ കാർത്തിക് മഹേഷ് ഒന്നാം സ്ഥാനവും മാളവിക ബിജു രണ്ടാം സ്ഥാനവും ദിയ ആൻ ഷാജി മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് 2-എ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ആരവ് വിശാൽകുമാർ, ഇഷാനി ദിലീപ്, മാളവിക ബിനോജ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഗ്രൂപ് 3 നാടോടി നൃത്തത്തിൽ വൈഗ പ്രശാന്ത്, പ്രത്യുഷ രാജേഷ്, നേതിക നികിൽ എന്നിവർക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. ഗ്രൂപ്പ് 5 നാടോടി നൃത്തത്തിൽ ഐശ്വര്യ രഞ്ജിത്ത് ഒന്നാം സ്ഥാനവും ശിവ സൂര്യ ശ്രീകുമാർ രണ്ടാം സ്ഥാനവും അയന സുജി മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഗ്രൂപ് 5 മോഹിനിയാട്ടത്തിൽ ഐശ്വര്യ രഞ്ജിത്ത്, അക്ഷയ ബാലഗോപാൽ, അയന സുജി എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.