ഗൾഫ് കപ്പ്; സെമിയിൽ ഒമാനോട് പൊരുതി തോറ്റ് ബഹ്റൈൻ പുറത്ത്

received_680557777179077

ബസ്റ: ഇറാഖിൽ നടക്കുന്ന 25-ആമത് ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സെമി ഫൈനലിൽ ഒമാനോട് പൊരുതി തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈൻ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഗോൾ രഹിത സമനിലയിൽ മുന്നോട്ട് പോയ ആദ്യ പകുതിക്ക് ശേഷം 83-ാം മിനിറ്റിൽ നേടിയ നിർണായക ഗോളിലാണ് ഒമാൻ വിജയം നേടിയത്. മിഡ് ഫീൽഡർ അൽ യഹ്മദിയാണ് ഒമാനായി വിജയ ഗോൾ നേടിയത്.

ഇന്ന് വൈകിട്ട് നടന്ന ആദ്യ സെമിയിൽ ഇറാഖ് ഖത്തറിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. ജനുവരി 19 ന് നടക്കുന്ന ഫൈനലിൽ ഇറാഖ് ഒമാനെ നേരിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!