മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിൽ ചൊവ്വാഴ്ച നടന്ന വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ് 4 െവസ്റ്റേൺ ഡാൻസിൽ വേദിക സുധീർ ഒന്നാം സ്ഥാനവും കെ. നിവേദ് സന്തോഷ് രണ്ടാം സ്ഥാനവും സ്വീറ്റ കോർഡ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ് 5 െവസ്റ്റേൺ ഡാൻസിൽ ശിവസൂര്യ ശ്രീകുമാർ, ഐശ്വര്യ രഞ്ജിത്ത്, ഐശ്വര്യ സി. ബിജു എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.