ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ കാമ്പസിൽ തമിഴ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തമിഴ് പണ്ഡിതൻ പഴ കറുപ്പയ്യ, മുഹമ്മദ് ഹുസൈൻ മാലിം, സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രേമലത എൻ എസ് , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ഇ.സി അംഗം പ്രേമലത എൻ.എസ് പ്രാചീനസാഹിത്യത്തിന്റെ ഗണ്യമായ ഒരു ഭാഗം ഉൾക്കൊള്ളുന്ന തമിഴ് ഭാഷയുടെ സൗന്ദര്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. ദേശീയഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. വകുപ്പ് മേധാവി ട്രെവിസ് മിഷേൽ,ഹെഡ് ടീച്ചർ ആക്ടിവിറ്റീസ് ശ്രീകല ആർ, തമിഴ് അധ്യാപിക രാജേശ്വരി മണികണ്ഠൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഇസ്സത്ത് ജഹാൻ സ്വാഗതം പറഞ്ഞു.

വിദ്യാർത്ഥികൾ ഇൻവോക്കേഷൻ ഡാൻസ്, ഗ്രൂപ്പ് സോംഗ്, ഇൻസ്ട്രുമെന്റൽ ഫ്ലൂട്ട്, ഗ്രൂപ്പ് ഡാൻസ് എന്നിവ അവതരിപ്പിച്ചു. പരിപാടിയുടെ അവസാനം വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു. ചിത്രരചനാ മത്സരം, കൈയെഴുത്ത് മത്സരം, തിരുക്കുറൽ പാരായണം, ഭാരതിയാർ കവിതകൾ പാരായണം, ഭാരതിദാസൻ കവിതകൾ പാരായണം, തമിഴ് പ്രഭാഷണം, കവിതാരചന മത്സരം എന്നിവയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ലോഗേഷ് രവിചന്ദ്രൻ നന്ദി പറഞ്ഞു.

വിവിധ മത്സരങ്ങളിലെ വിജയികൾ:

കലാമത്സരം: 1.മൻഹ ജഹാൻ 2.ലക്ഷ്യ രാമകൃഷ്ണൻ 3. ഫർഹീൻ സറാ മുഹമ്മദ് മുബാറക് .
കൈയെഴുത്ത് മത്സരം:1.എലീന പ്രസന്ന 2. അഗതബാലകി ബി 3.രാഹുൽ അരുൺ.
തിരുക്കുറൽ പാരായണം: 1. പരമേഷ് സുരേഷ് പൂമാല 2. ലക്ഷിത സമ്പത്ത് തമിഴ്സെൽവി 2. ശ്രുതിലയ അരവിന്ദ് .
ഭാരതിയാർ കവിതകൾ പാരായണം: 1. ദീപക് തനു ദേവ് 2. ജിംഹാൻസ് ജ്ഞാന ജെഗൻ സെൽവ ശുഭ 3. പ്രത്യക്ഷ പൊൻ റോജ അജിത്കുമാർ , കൃതിക വിഘ്നേശ്വരൻ.
ഭാരതിദാസൻ കവിതകൾ: 1.രാജീവൻ രാജ്കുമാർ 2.ജീവിത ദുരൈതവമണി 3.വികാസ് ശക്തിവേൽ.
തമിഴ് പ്രഭാഷണം: 1.മഹാശ്രീ കിട്ടു 2.ധർഷിണി മുത്തുകുമാർ 3.അതിശയ സുരേഷ് .
കവിതാ രചന : 1. അതിഫ ഇനായ അബ്ദുൾ കാദർ 2. ബാലാജി രാജൻ ,നോഫിയ ജോൺസ് 3. ഉത്ര നാച്ചമ്മാ, ശ്രീറാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!