bahrainvartha-official-logo
Search
Close this search box.

ഐ.വൈ.സി.സി ഷുഹൈബ് പ്രവാസിമിത്ര പുരസ്‌കാരം മനോജ് വടകരക്ക്

New Project (28)

മനാമ: ഐ.വൈ.സി.സി. ബഹ്റൈന്‍, യൂത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ഗള്‍ഫ് മേഖലയില്‍ നിസ്വാര്‍ത്ഥമായ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിക്ക് നല്‍കി വരുന്ന ‘ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം’ പ്രഖ്യാപിച്ചു.

ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ നിറസാന്നിധ്യമായ മനോജ് വടകരയാണ് ഈ വര്‍ഷത്തെ ഐ.വൈ.സി.സി. ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നത്. ബഹ്‌റൈൻ പ്രവാസലോകത്ത് നിശബ്ദ സേവനം നടത്തി, മൃതദേഹങ്ങൾ സംസ്കരിക്കുവാനും, കോവിഡ് കാലത്തടക്കം മരിച്ചവരെ മാതാചാര പ്രകാരം സംസ്‌കരിക്കാനും നേതൃത്വം കൊടുക്കുകയും സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ കുളിപ്പിക്കുവാനും മറ്റും യാതൊരു മടിയും കൂടാതെ മുന്നിൽ നിൽക്കുന്ന സാമൂഹികപ്രവർത്തകനാണ് മനോജ്‌ വടകര.

സാമൂഹിക പ്രവര്‍ത്തകനും പ്രവാസിയും മട്ടന്നൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ഷുഹൈബ് എടയന്നൂര്‍ സ്മരണാര്‍ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നല്‍കിവരുന്നത്. സാമൂഹികപ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി, ശിഹാബ് കൊട്ടുകാട്, ബഷീര്‍ അമ്പലായി എന്നിവരാണ് ഇതിനു മുമ്പ് ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്.

2023 ജനുവരി 27-ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന ഏട്ടാമത് ‘യൂത്ത് ഫെസ്റ്റ് 2023’ വേദിയില്‍ മനോജ് വടകരക്ക് ഈ വര്‍ഷത്തെ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡന്റ് ജിതിന്‍ പരിയാരം, സെക്രട്ടറി ബെന്‍സി ഗനിയുഡ്, ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, യൂത്ത് ഫെസ്റ്റ് ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!