മനാമ: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ എതിര്‍ത്തതിന്റെ പേരില്‍ വിവാദത്തിലായ അനില്‍ കെ.ആന്റണി കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെച്ച തീരുമാനം സ്വാഗതാർഹമെന്ന് ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന എ.കെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ.ആന്റണി എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോര്‍ഡിനേറ്ററായിരുന്നു.
അനില്‍ കെ ആന്റണിയുടെ പരാമര്‍ശത്തിനെതിരേ വലിയ പ്രതിഷേധമായിരുന്നു കോണ്‍ഗ്രസിനുള്ളില്‍ നിന്നുയര്‍ന്ന് വന്നത്. മാത്രമല്ല ഇത് ബി.ജെ.പി. ആയുധമാക്കുകയും ചെയ്തു. കെ.പി.സി.സി. ഡിജിറ്റല്‍ സെല്ലിന്റെ പുന:സംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരൻറെ നിലപാടിനൊപ്പമാണ് ഓ ഐ സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയെന്ന് പ്രസിഡന്റ് മുഹമ്മദ് ഷമീം പറഞ്ഞു. ഈ അവസരത്തിൽ പ്രവർത്തകരുടെ വികാരം മാനിച്ചു അനിൽ പിൻവാങ്ങിയത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഭിപ്രായം പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്നും മറ്റാരെങ്കിലും പറയുന്നത് ഔദ്യോഗികനിലപാടല്ലെന്നും ഷാഫി പറമ്പിലും ചൂണ്ടിക്കാട്ടിയിരുന്നു.