മനാമ: ഐ.വൈ.സി.സി. ബഹ്‌റൈന്‍ മുഹറഖ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഹറഖിലുള്ള പ്രിയദര്‍ശനി നഗര്‍ ഹാളില്‍ ഏരിയാ കണ്‍വന്‍ഷനും പതാകയാത്രയും സംഘടിപ്പിച്ചു.
ഏരിയ പ്രസിഡന്റ് ഗംഗന്‍ മലയില്‍ അധ്യക്ഷത വഹിച്ച പരിപാടി ഐ.വൈ.സി.സി. ബഹ്‌റൈന്‍ ദേശിയ പ്രസിഡന്റ് ജിതിന്‍ പരിയാരം ഉദ്ഘാടനം ചെയ്തു. റിഫ ഏരിയ ഭാരവാഹികള്‍ ഹമദ് ടൗണ്‍ ഏരിയ ഭാരവാഹികള്‍ക്ക് കൈമാറിയ പതാക ഹമദ് ടൗണ്‍ ഏരിയ പ്രയാണത്തിന് ശേഷം മുഹറഖില്‍ എത്തിച്ച് ഏരിയ ഭാരവാഹികള്‍ക്ക് കൈമാറി.
ചാരിറ്റി വിങ് കണ്‍വീനര്‍ ഷഫീക് കൊല്ലം മുഖ്യപ്രഭാഷണം നടത്തി. ദേശിയ ജനറല്‍ സെക്രട്ടറി ബെന്‍സി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് കണ്‍വീനര്‍ ബ്ലെസ്സന്‍ മാത്യു, ഐ.വൈ.സി.സി. ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, മുന്‍ ദേശിയ പ്രസിഡന്റ് അനസ് റഹീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ അംഗങ്ങളടക്കം പങ്കെടുത്ത പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഐ.വൈ.സി.സി. മുഹറഖ് ഏരിയ സെക്രട്ടറി രതീഷ് നെന്മാറ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം രജീഷ് പി.സി. നന്ദിയും പറഞ്ഞു.