bahrainvartha-official-logo
Search
Close this search box.

ഐ വൈ സി സി യൂത്ത്ഫെസ്റ്റ് വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി

WhatsApp Image 2023-01-25 at 3.56.13 PM

മ​നാ​മ: ജനുവരി 27 വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ ക്ല​ബി​ൽ വെച്ച് നടത്തപ്പെടുന്ന ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് (ഐ.​വൈ.​സി.​സി) ബ​ഹ്‌​റൈ​ൻ എ​ട്ടാ​മ​ത് യൂ​ത്ത് ഫെ​സ്റ്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജെ.​ജെ.​ഡി ആ​ഡ്സ് ഇ​വ​ന്റ് മാ​നേ​ജ്‌​മെ​ന്റ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ നാ​ട്ടി​ൽ​നി​ന്നും ബ​ഹ്‌​റൈ​നി​ൽ​നി​ന്നും സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

സം​ഘ​ട​ന നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് 37 മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, 17 ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മാ​സം​തോ​റും കേ​ര​ള​ത്തി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ‘അ​മ്മ​ക്കൊ​രു കൈ​നീ​ട്ടം’ പെ​ൻ​ഷ​ൻ​പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യാ​യ അ​ക്ഷ​ര​ദീ​പം, തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൗ​ലാ​നാ അ​ബ്ദു​ൽ ക​ലാം ആ​സാ​ദ് മെ​മ്മോ​റി​യ​ൽ സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി, ചി​കി​ത്സാ​സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി സാ​ന്ത്വ​ന​സ്പ​ർ​ശം പ​ദ്ധ​തി, പ്ര​വാ​സി​ക​ൾ​ക്ക് വി​മാ​ന ടി​ക്ക​റ്റ് ന​ൽ​കു​ന്ന പ്ര​വാ​സ​കി​ര​ണം പ​ദ്ധ​തി, വി​ശ​ക്കു​ന്ന വ​യ​റു​ക​ൾ​ക്ക് ഒ​രു​നേ​ര​ത്തെ അ​ന്നം ന​ൽ​കു​ന്ന ‘ക​രു​ത​ൽ’ പ​ദ്ധ​തി തു​ട​ങ്ങി​യ​വ​യും ന​ട​ത്തി ​വ​രു​ന്നു​ണ്ട്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ ജി​തി​ൻ പ​രി​യാ​രം, സെ​ക്ര​ട്ട​റി ബെ​ൻ​സി, ട്ര​ഷ​റ​ർ വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, യൂ​ത്ത് ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബ്ല​സ​ൻ മാ​ത്യു, പ്രോ​ഗ്രാം ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ വി​ൻ​സു കൂ​ത്ത​പ്പ​ള്ളി, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ന​സ് റ​ഹീം, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷ​ബീ​ർ മു​ക്ക​ൻ, മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ഫാ​സി​ൽ വ​ട്ടോ​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!