മനാമ: വയനാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. സുൽത്താൻ ബത്തേരി ചീരാൽ കാപ്പിൽ കേശവന്‍റെ മകൻ സച്ചിൻ (27) ആണ് മരിച്ചത്. ഒരുമാസം മുമ്പ് വിസിറ്റ് വിസയിൽ ബഹ്റൈനിൽ എത്തിയതാണ് ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. മാതാവ്: സുഭാഷിണി.
