bahrainvartha-official-logo
Search
Close this search box.

സാംസ ബഹ്‌റൈൻ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Project (51)

മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു സാംസ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 27നു ബുസൈതീൻ കിങ് ഹമദ് യൂണിവേഴ്സിറ്റിയിൽ വച്ച് “രക്തദാനം മഹാദാനം” എന്ന ആപ്തവാക്യം മുൻനിർത്തി നടന്ന അഞ്ചാമത് രക്തദാന ക്യാമ്പിൽ 90ഇൽ പരം ആളുകൾ പങ്കാളികളായി. രാവിലെ 8മണി മുതൽ ആരംഭിച്ച ക്യാമ്പ് ബ്ലഡ്‌ ഡോണെഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപൂർ ഉദ്ഘാടനം നിർവഹിച്ചു. സാംസ അഡ്വൈസറി ബോർഡ്‌ മെമ്പർ ബാബുമാഹി രക്തദാനം നടത്തി തുടക്കമിട്ടു.

വനിതാ വേദി പ്രസിഡന്റ്‌ ഇൻഷ റിയാസ്‌, വനിതാ വേദി സെക്രട്ടറി ബീനാ ജീജോ, സിതാര മുരളികൃഷ്ണൻ, സൂര്യ സോമ, സോവിൻ തോമസ്‌ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിച്ച ക്യാമ്പിന് സാംസ പ്രസിഡന്റ്‌ മനീഷ്, സെക്രട്ടറി നിർമ്മല ജേക്കബ്‌ , ട്രഷറർ വൽസരാജ്‌, അഡ്വൈസറി ബോർഡ്‌ മെമ്പർ മുരളീകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സന്തോഷ്‌, മെമ്പർഷിപ് സെക്രട്ടറി ബിജു പുനത്തിൽ, എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ്‌ പൂമനക്കൽ, ചാരിറ്റി കൺവീനർ ജേക്കബ്‌ കൊച്ചുമ്മൻ, EC അംഗങ്ങളായ റിയാസ് കല്ലമ്പലം, ഗിരീഷ് കുമാർ, ബൈജു കോഴിപറമ്പിൽ, മനോജ്‌ നാരായണൻ, രഘുദാസ്‌, രശ്മി അമൽ, അപർണ രാജ്‌കുമാർ, ജിഷ എന്നിവർ നേതൃത്വം നൽകി. രക്തദാന ക്യാമ്പിൽ പങ്കെടുത്ത ഏവർക്കും വനിതാ വേദി പ്രസിഡന്റ്‌ ഇൻഷാ റിയാസ് നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!