മനാമ: ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി മനാമ കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ റെസ് പബ്ലിക്ക എന്ന ശീർഷകത്തിൽ വിചാര സദസ് സംഘടിപ്പിച്ചു. സൽമാബാദ് ഐ സി എഫ് കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ഭരണഘടന ; നിർമിതിയും നിർവഹണവും , റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള രണ്ട് അവതരണങ്ങളാണ് വിചാരസദസ്സിലെ പ്രധാന വിഭവങ്ങളാ യിരുന്നത്.പരിപാടി ഇന്ത്യൻ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെ കുറിച്ചുള്ള ഉണർത്തലായി മാറി. മുഹമ്മദ് അലി വിഷയാവതരണം നടത്തി.
മനാമ സോൺ ജനറൽ സെക്കട്ടറി സമീർ വടകര അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ KMCC സംസ്ഥാന അംഗം ഷംസുദീൻ വെള്ളികുരങ്ങര ഉത്ഘാടനം നിർവഹിച്ചു. ICF സൽമാബാദ് സെൻട്രൽ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ ,RSC ഗ്ലോബൽ മുൻ കലാലയം കൺവീനർ VPK മുഹമ്മദ് , അബ്ദുൽ റഹിം സഖാഫി വരവൂർ ,RSC ബഹ്റൈൻ നാഷണൽ ചെയർമാൻ മുനീർ സഖാഫി ചേകന്നൂർ, RSC ഗ്ലോബൽ എക്സിക്യൂട്ടീവ് adv ഷബീർ അലി ,എന്നിവർ വിഷയത്തിൽ ഇടപെട്ടു സംസാരിച്ചു.
സോൺ സംഘടന സെക്രട്ടറി യൂസിഫ് മണ്ണാർകാട് സ്വാഗതവും യഹിയ നന്ദിയും പറഞ്ഞു.