bahrainvartha-official-logo
Search
Close this search box.

ബൂട്ട് ക്യാമ്പ് 2.0 സംഘടിപ്പിച്ചു

BUTE

ബഹ്‌റൈൻ സ്പോർട്സ് ദിനം – 23 ൻറെ ഭാഗമായി ആർ എസ് സി രിഫാ സോൺ ടീം വിസ്‌ഡത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മൽകിയ ബീച്ചിൽ ബൂട്ട് ക്യാമ്പ് 2.0 സംഘടിപ്പിച്ചു. രാവിലെ 06 മുതൽ ആരംഭിച്ച ക്യാമ്പിൽ യഥാക്രമം നിത്യ ജീവിതത്തിൽ പകർത്തേണ്ട വ്യായാമ പരിശീലനം, സൗഹൃദ ഫുട്ബോൾ മത്സരം, ഹാപ്പിനെസ്സ് ഗാതെറിങ്, നീന്തൽ എന്നിവ നടന്നു.

രിഫാ സോണിലെ വിവിധ മേഖലകളിൽ നിന്നുള്ള യുവാക്കൾ ക്യാമ്പിൽ സന്നിഹിതരായി. പ്രവാസ ലോകത്തു വളർന്നു വരുന്ന ഹൃദയ സ്തംഭനം മൂലമുള്ള മരണങ്ങൾ, ആത്മഹത്യാ പ്രവണത, ജീവിത ശൈലീ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ നമ്മുടെ ജീവിത ശൈലിയിൽ / കാഴ്ചപ്പാടിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരണം, വ്യായാമം എങ്ങനെ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു എന്നതും ഫിറ്റ്നസ് ട്രൈനിങ്ങിനിടെ ഷബീർ വടക്കാഞ്ചേരിയും ഹാപ്പിനെസ്സ് ഗാതെറിങ്ങിനിടെ ശിഹാബ് പരപ്പയും ഉൽബോധനം നടത്തി.

ആർ എസ് സി ബഹ്‌റൈൻ നാഷണൽ ചെയര്മാന് മുനീർ സഖാഫി, സെക്രട്ടറി അഷ്‌റഫ് മങ്കര, ഡോക്ടർ നൗഫൽ പയ്യോളി എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!