bahrainvartha-official-logo
Search
Close this search box.

തണൽ ബഹ്‌റൈൻ ചാപ്റ്റർ സഹായം കൈമാറി

THANAL

മനാമ: ദില്ലി, മുംബൈ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണമെന്ന “ഫീഡ് ദി നീഡി” പരിപടിയിലേക്ക് തണൽ ബഹ്‌റൈൻ ചാപ്റ്റർ സ്വരൂപിച്ച സഹായം കൈമാറി.

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായി നടത്തിയ “തണൽ തട്ടുകട” യിൽ നിന്നും ലഭിച്ച സഹായം ഭാരവാഹികളായ ലത്തീഫ് കൊയിലാണ്ടി, ഹമീദ് പോതി മഠത്തിൽ എന്നിവരിൽ നിന്നും തണൽ ചെയർമാൻ ഡോ. ഇദ്‌രീസ് ഏറ്റുവാങ്ങി.

തണൽ നടത്തുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മനുഷ്യസ്നേഹികളായ പ്രവാസികൾ നൽകുന്ന സഹായങ്ങൾ തികച്ചും വിലമതിക്കാനാവാത്തതാണെന്നും ഇത് പോലുള്ള പ്രവർത്തനങ്ങളുമായി എന്നും തണലിന്റെ കൂടെ സഹകരിക്കണമെന്നും ഡോ. ഇദ്‌രീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!