പ്രവാസി ഗൈഡൻസ് ഫോറം പതിനാലാം വാർഷികം സംഘടിപ്പിച്ചു

Pravasi Guidense

ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ  സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പതിനാലാം വാർഷികം നടന്നു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലം മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഡെയ്ലി ട്രിബ്യൂൺ, ഫോർ പിഎം, സ്പാക് ചെയർമാനുമായ പി ഉണ്ണികൃഷ്ണന് കർമ്മ ജ്യോതി പുരസ്കാരം സമ്മാനിച്ചു.

വിശ്വനാഥൻ ഭാസ്കരൻ സ്വാഗതം നേർന്ന ചടങ്ങിൽ ഇ കെ സലീം അദ്ധ്യക്ഷത വഹിച്ചു. ഡോ ജോൺ പനക്കൽ, പ്രദീപ് പുറവങ്കര, ഡോ ബാബു രാമചന്ദ്രൻ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. പിജിഎഫ് ജ്വവൽ അവാർഡ് ലത്തീഫ് ആയഞ്ചരിക്കും,  പിജിഎഫ് പ്രോഡിജി അവാർഡ് ബിജു തോമസിനും, മികച്ച കൗൺസിലർക്കുള്ള അവാർഡ് ജസീല എം എയ്ക്കും, മികച്ച ഫാക്വല്‍റ്റി പുരസ്കാരത്തിന് വിമല തോമസിനും, മികച്ച സാമൂഹ്യപ്രവർത്തകനായുള്ള അവാർഡ് പ്രദീപ് പതേരിക്കും, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം രശ്മി എസ് നായർക്കുമാണ് നൽകിയത്.

പിജിഎഫിന്റെ വിവിധ പരിശീലന പദ്ധതികളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാർത്ഥികൾക്കും, അവരെ പഠിപ്പിച്ച അദ്ധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വൈവിധ്യാമാർന്ന കലാപരിപാടികളും ശ്രദ്ധേയമായി. ഈവന്റ് കൺവീനർ ജയശ്രീ സോമനാഥ്, പ്രോഗ്രാം കൺവീനർ മുഹ്സിന എന്നിവർ പരിപാടിയുടെ വിവിധ സെഷനുകൾക്ക് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ 2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളും സ്ഥാനമേറ്റെടുത്തു. ലത്തീഫ് കോലിക്കൽ പ്രസിഡണ്ടായും വിമല തോമസ് ജനറൽ സെക്രട്ടറിയായുമായുള്ള കമ്മിറ്റിയാണ് നിലവിൽ വന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!