bahrainvartha-official-logo
Search
Close this search box.

ഇ അഹമദ് : മനുഷ്യ സ്നേഹിയായ രാഷ്ട്രീയ നേതാവ്

KMCC

മനാമ : പ്രവാസി സമൂഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തിയ മനുഷ്യ സ്നേഹിയായ രാഷ്ട്രീയ നേതാവായിരുന്നു ഇ അഹമ്മദ് എന്നു ബഹ്‌റൈൻ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ പ്രസ്താവിച്ചു.
പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും ലോക പ്രവാസി സമൂഹത്തിന്റെ രക്ഷകനായിരുന്നു ഇ അഹമ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അഹമ്മദ് സാഹിബിനെ ഓർത്തെടുക്കാം ഇന്ത്യൻ വർത്തമാനം ചർച്ച ചെയ്യാം ” എന്ന ശീർഷകത്തിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശംസുദ്ധീൻ വെള്ളികുളങ്ങര വിഷയം അവതരിപ്പിച്ചു സംസാരിച്ചു. വർത്തമാനകാല ഇന്ത്യയിലെ സാഹചര്യങ്ങളും സങ്കീർണ്ണതകളും ഇ അഹ്‌മദിന്റെ സാനിധ്യം ആഗ്രഹിച്ചു പോകുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു .
അപസ്വരതകൾക്കിടയിൽ രാജ്യത്തിന്റെ ബഹുസ്വരത ഉയർത്തിപിടിച്ച ഭരണാധികാരി എന്ന നിലയിലും മതേതര ഭാരതം അദ്ദേഹത്തെ ഓർക്കുമെന്നും പ്രസംഗികർ അഭിപ്രായപ്പെട്ടു.

ബഹ്റൈനിലെ മാധ്യമ പ്രവർത്കരായ പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, എഴുത്തുകാരനായ അഷറഫ് കണ്ണൂർ, റഫീഖ് തോട്ടക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സലീം തളങ്കര, എ പി ഫൈസൽ, നിസാർ ഉസ്മാൻ, ഷരീഫ് വില്ല്യാപ്പിള്ളി, ഷാജഹാൻ പരപ്പൻ പൊയിൽ എന്നിവർ സന്നിഹിതരായിരുന്നു. കെ പി മുസ്തഫ സ്വാഗതവും അസ്‌ലം വടകര നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!