bahrainvartha-official-logo
Search
Close this search box.

ഖുർആൻ വിജ്ഞാനപ്പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു

WINNERS
മനാമ : ദാറുൽ ഈമാൻ  കേരളയുടെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആനിലെ സൂറ: അൽ ഫാതിർ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. കഴിഞ്ഞ 6 മാസക്കാലമായി ഓൺ ലൈൻ ക്ലാസ്സുകളിലൂടെയായിരുന്നു കോഴ്സ് പൂർത്തീകരിച്ചത്. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ    ശിഹാബുദ്ധീൻ ഇബ്നു ഹംസയാണ്  ക്‌ളാസുകൾക്കും പരീക്ഷക്കും നേതൃത്വം നൽകിയത്.
ഗൂഗിൾ ഫോമുപയോഗിച്ചു നടത്തിയ പരീക്ഷയിൽ ഖാലിദ്‌ ചോലയിൽ ഒന്നാംസ്ഥാനം നേടി. ബഷീർ കാവിൽ, ഷൗക്കത്തലി കമ്പ്രാൻ, സുബൈദ‌ മുഹമ്മദലി, റുഖിയ ബഷീർ എന്നിവർ രണ്ടാംസ്ഥാനത്തിനും  സൈഫുന്നിസ റഫീഖ്, കെ. വി. സുബൈദ, മർയം  ബഷീർ, ലുബൈന ഷഫീഖ്, നസീറ ശംസുദ്ധീൻ, ഫദീല എന്നിവർ മൂന്നാം സ്ഥാനത്തിനും അർഹരായി. വിജയികളെ ദാറുൽ ഈമാൻ രക്ഷാധികാരി  സഈദ്  റമദാൻ നദ് വി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം. എം. സുബൈർ എന്നിവർ അഭിനന്ദിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!