ഇന്ത്യൻ ക്ലബ് ‘മെയ് ക്വീൻ’ സൗന്ദര്യ മത്സരത്തിൽ ഫിലിപ്പിനോ കെയ്ത്ത് ഡേവിഡ് കിരീടം ചൂടി

മനാമ: ഇന്ത്യൻ ക്ലബ് ‘മെയ് ക്വീൻ’ സൗന്ദര്യ മത്സരത്തിൽ ഫിലിപ്പിനോ കെയ്ത്ത് ഡേവിഡ് (17 വയസ്സ്) കിരീടം ചൂടി. നിറഞ്ഞ സദസ്സിനു മുൻപിൽ 18  മത്സരാർത്ഥികളാണ് ഈ പ്രാവശ്യം മാറ്റുരച്ചത്. ഇന്ത്യക്കാരിയായ ധനുഷാ കോശി (20  വയസ്സ് ) രണ്ടാം സ്ഥാനവും ലിവ്യാ ലിഫി ( 17 വയസ്സ്)  മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പുറമെ ആകർഷകമായ മറ്റു സമ്മാനങ്ങളും ഉണ്ടായിരുന്നു. കാണികളിൽ നിന്നും വിജയിയായി തിരഞ്ഞെടുത്തത് അഭിരാമി അജിഭാസിയെ ആയിരുന്നു.

ഏറ്റവും നല്ല ഹെയർ സ്റ്റൈൽ, നല്ല സ്‌മൈൽ , നല്ല കാറ്റ് വാക്ക്, ഏറ്റവും ഫോട്ടോജെനിക് എന്നീ വിഭാഗങ്ങളിളിലും സമ്മാനങ്ങൾ ഉണ്ടായിരുന്നു

കൂടുതൽ മത്സരാർത്ഥികൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ വളരെ വാശിയേറിയ മത്സരമായിരുന്നു ഈ വർഷമെന്നും ഇത് ഇന്ത്യൻ ക്ലബ്ബിന്റെ കലണ്ടറിലെ ഏറ്റവും പ്രധാനമായ ഒന്നാണെന്നും ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ് പറഞ്ഞു.
ഫറ സിറാജ് കൊറിയോഗ്രാഫറും പരേഷ് ഭാട്ടിയ അവതാരകയുമായിരുന്നു. ഏകദേശം 1500  അൽ അധികം ആളുകൾ പങ്കെടുത്ത വലിയ വിജയമായിരുന്നു മെയ് ക്യൂൻ  എന്ന് പ്രസിഡണ്ട് പറഞ്ഞു.

മത്സരങ്ങൾക്കിടയിൽ കാണികൾക്കായി നിരവധി ക്ലാസിക്/ മോഡേൺ ഡാൻസുകളും ഉണ്ടായിരുന്നു.